പോലീസിന്‍റെ ഇടപെടൽ ; ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാർത്ഥി നിയാസ് പരാതി നൽകി

By Web Team  |  First Published Apr 5, 2021, 12:01 AM IST

വാഹനം മാറ്റി പകരം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രിയുടെ മരുമകന്‍റെ വാഹനം വെക്കാൻ പോലീസ് ഒത്താശ ചെയ്ത് കൊടുക്കുകയും  ചെയ്തതായും പരാതി. 


കോഴിക്കോട്: ബേപ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എം നിയാസിന്‍റെ തെരഞ്ഞെടുപ്പ് സമാപന പ്രചരണം തടഞ്ഞ് പോലീസ്. ഫറോക്ക് സി.ഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന്  സ്ഥാനാർത്ഥി സംസാരിക്കുന്ന  മൈക്ക് ഓഫാക്കി  വാഹനം  മാറ്റിയിടാൻ നിർബന്ധിച്ചതായാണ് പരാതി.   

വാഹനം മാറ്റി പകരം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രിയുടെ മരുമകന്‍റെ വാഹനം വെക്കാൻ പോലീസ് ഒത്താശ ചെയ്ത് കൊടുക്കുകയും  ചെയ്തതായും പരാതി. ആറര മണിയോടെ ഫറോക്ക് ടൗണിലാണ് പോലീസിസ് ഇത്തരം ഇടപെടല്‍ നടത്തിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. 

Latest Videos

undefined

യു.ഡി.എഫ് പ്രവർത്തകരോട് വളരെ മോശമായ  രീതിയിൽ സി.ഐ തെറി പറഞ്ഞതായും പരാതിയുണ്ട്. സി.പി.എമ്മുകാർക്ക് അനർഹമായി അവിടെ പൊതുയോഗം നടത്താനുള്ള സൗകര്യം കൊടുത്ത പൊലീസുകാർ അതേ അവസരത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെ പ്രചരണ വാഹനം അവിടെ നിന്നും നിർബന്ധിച്ച്  പറഞ്ഞയക്കുകയായിരുന്നു പോലീസ്. മനപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. 

യു.ഡി.എഫ് പ്രവർത്തകർ സംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് സംഘർഷം ഇവിടെ ഒഴിവായത്. ഇതിനെതിരായി യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം നിയാസ് പൊലീസ് ചീഫിന് പരാതി നൽകി.

click me!