Asianet News-C Fore Pre poll Survey LIVE UPDATES: പിണറായിയുടെ ഭരണം മികച്ചതെന്ന് 45 ശതമാനം പേര്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഉത്തരവുമായി ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ വൈകിട്ട് ആറ് മണി മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ 

9:23 PM

കേരളത്തിൽ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് - സീഫോര്‍ സര്‍വേ

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ സംസ്ഥാനത്ത് എൽഡിഎഫ് തുടര്‍ഭരണം നേടിയേക്കാം എന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ.  72 മുതൽ 78 വരെ സീറ്റുകളാണ് സര്‍വേ എൽഡിഎഫിന് പ്രവചിക്കുന്നത്. 41 ശതമാനം വരെ വോട്ടുകൾ എൽഡിഎഫ് പിടിക്കും. യുഡിഎഫിന് 59 മുതൽ 65 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.  39 ശതമാനം വോട്ടുകളും നേടും. 2016-ൽ ആദ്യമായി നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇക്കുറി മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ നേടുമെന്നും 18 ശതമാനം വരെ വോട്ടുകൾ പിടിക്കുമെന്നും സര്‍വേ പറയുന്നു. 

2016-ൽ  91 സീറ്റുകൾ വിജയിച്ചാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യസഖ്യം കേരളത്തിൽ അധികാരത്തിലേറിയത്. അഞ്ച് വര്‍ഷത്തിനിപ്പുറം സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ കേരളത്തിൽ ഭരണം നിലനിര്‍ത്താനുള്ള സുവര്‍ണാവസരം പിണറായി വിജയന് ലഭിക്കും എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വ്യക്തമാകുന്നത്. 

9:05 PM

തെക്കൻ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് പ്രീപോൾ സര്‍വേ

തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലായുള്ള 39 സീറ്റിൽ ഭൂരിപക്ഷവും എൽഡിഎഫ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 24 മുതൽ 26 വരെ സീറ്റുകൾ തെക്കൻ മേഖലയിൽ നേടും. യുഡിഎഫിന് 12 മുതൽ 14 വരെ സീറ്റുകൾ കിട്ടിയേക്കാം.  എൻഡിഎയക്ക് ഒന്നോ അല്ലെങ്കിൽ രണ്ടോ സീറ്റുകളും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എൽഡിഎഫ് -41, യുഡിഎഫ് - 37, എൻഡിഎ -20 എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികൾക്ക് പ്രവചിക്കുന്ന വോട്ടുവിഹിതം. 

9:05 PM

ആരായിരിക്കണം കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ?

പിണറായി വിജയൻ - 39 ശതമാനം
ഉമ്മൻ ചാണ്ടി - 18 ശതമാനം
ശശി തരൂര്‍ - 9 ശതമാനം
കെ.കെ.ശൈലജ ടീച്ചര്‍ - 7 ശതമാനം 
രമേശ് ചെന്നിത്തല - 6 ശതമാനം
കെ.സുരേന്ദ്രൻ - 6 ശതമാനം
മുല്ലപ്പള്ളി രാമചന്ദ്രൻ - 4 ശതമാനം 
പി.കെ.കുഞ്ഞാലിക്കുട്ടി - രണ്ട് ശതമാനം

മറ്റാരെങ്കിലും മുഖ്യമന്ത്രിയാവണം - രണ്ട് ശതമാനം 

8:24 PM

ഹിന്ദു വോട്ടർമാരോട് ചോദിച്ച ചോദ്യങ്ങൾ

  • ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ ?

ഉണ്ട്  29
ഇല്ല 44
പറയാൻ കഴിയില്ല 27

  • എൽഡിഎഫ് സർക്കാർ ശബരിമല വിഷയം മികച്ച രീതിയിൽ കൈകാര്യം ചെയ്തോ ? 

ഉണ്ട് - 40 ശതമാനം
ഇല്ല - 44 ശതമാനം
പറയാൻ കഴിയില്ല - 16 ശതമാനം 

  • സംസ്ഥാന സർക്കാരിൻ്റെ തീരുമാനങ്ങൾ ഹിന്ദു വിഭാ​ഗത്തെ ദോഷകരമായി ബാധിച്ചോ ?

‌ഉണ്ട് - 44 ശതമാനം
ഇല്ല - 38 ശതമാനം
പറയാൻ കഴിയില്ല - 18 ശതമാനം 

  • ശബരിമല വിഷയത്തിൽ ബിജെപിയുടേയും കേന്ദ്രസർക്കാരിൻ്റേയും ഇടപെടലിൽ തൃപ്തിയുണ്ടോ ?

ഉണ്ട് - 19 ശതമാനം
ഇല്ല - 60 ശതമാനം
അഭിപ്രായമില്ല - 21 ശതമാനം 

8:24 PM

കോൺ​ഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി: കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനും

കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ആരെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് 42 ശതമാനം പേരും ഉമ്മൻ ചാണ്ടിയുടെ പേരാണ് പറഞ്ഞത്. 27 ശതമാനം പേര്‍ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. 19 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആറ് ശതമാനം പേര്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പിന്തുണച്ചു. 

8:24 PM

വടക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് പ്രവചനം

വടക്കൻ കേരളത്തിൽ ആകെയുള്ള അറുപത് സീറ്റുകളിൽ എൽഡിഎഫ് 32 മുതൽ 34 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിക്കുന്നു. 43 ശതമാനം വോട്ടുവിഹിതവും എൽഡിഎഫ് നേടും. മലബാറിൽ യുഡിഎഫ് 24 മുതൽ 26 സീറ്റുകൾ നേടുമെന്നാണ് പ്രീപോൾ സർവേ പ്രവചിക്കുന്നത്. 39 ശതമാനം വരെ വോട്ടുവിഹിതവും യുഡിഎഫിന് കിട്ടും.

എൻഡിഎയ്ക്ക് മലബാറിൽ രണ്ട് മുതൽ നാല് വരെ സീറ്റുകൾ കിട്ടാൻ സാധ്യതയുണ്ടെ് എന്നതാണ് ശ്രദ്ധേയമായ പ്രവചനം. 17 ശതമാനം വരെ വോട്ടുകളും അവർ പിടിക്കും. മുൻ സർവേകളുമായി താരത്മ്യം ചെയ്യുമ്പോൾ എൽഡിഎഫ് തന്നെ മുന്നിലെത്തുമെങ്കിലും അവർ പിടിക്കുന്ന സീറ്റുകളിൽ കുറവുണ്ടാകുമെന്നും യുഡിഎഫ് സീറ്റുകളുടെ എണ്ണം കൂട്ടുമെന്നും സർവേ നിരീക്ഷിക്കുന്നു. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് വലിയ മുന്നേറ്റവും സർവേ പ്രവചിക്കുന്നു.  

7:40 PM

മുസ്ലീം വിഭാ​ഗം വോട്ടർമാരോട് മാത്രം ചോദിച്ച ചോദ്യങ്ങൾ

  • മുസ്ലീം ലീ​ഗിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കേണ്ടതുണ്ടോ ? 

ഉണ്ട് - 40 ശതമാനം
ഇല്ല  - 20 ശതമാനം
പറയാൻ കഴിയില്ല - 40 ശതമാനം

  • ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ യുഡിഎഫിനെ തുണച്ചു. നിയമസഭയിലും ആ സ്ഥിതി തുടരുമോ ?

അതെ - 30 ശതമാനം
അല്ല - 48 ശതമാനം
പറയാൻ കഴിയില്ല - 22 ശതമാനം

  • എൽഡിഎഫും സിപിഎമ്മും മുസ്ലീം സമുദായത്തോട് കൂടുതൽ അടുത്തുവോ 

അതെ - 51 ശതമാനം
അല്ല - 34 ശതമാനം
പറയാൻ കഴിയില്ല - 15 ശതമാനം 

  • കേന്ദ്രസർക്കാരിനേയും ബിജെപിയേയും എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് ആരെയാണ് ? 

യുഡിഎഫ് - 34 ശതമാനം
എൽഡിഎഫ് - 44 ശതമാനം
പറയാൻ കഴിയില്ല - 22 ശതമാനം

  • വെൽഫയർ പാർട്ടി സഹകരണം യുഡിഎഫിലേക്ക് മുസ്ലീം സമുദായത്തെ അടുപ്പിക്കുമെന്ന് കരുതുന്നുണ്ടോ ? 

ഉണ്ട് -  31 ശതമാനം
ഇല്ല - 28 ശതമാനം 
പറയാൻ കഴിയില്ല - 41 ശതമാനം

  • നരേന്ദ്രമോദിയും കേന്ദ്രസർക്കാരും നിങ്ങളുടെ മണ്ഡലത്തെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ ?

സ്വാധീനിക്കും - 26 ശതമാനം 
സ്വാധീനിക്കില്ല - 72 ശതമാനം
അഭിപ്രായമില്ല - 4 ശതമാനം 

  • യുഡിഎഫിൽ ആധിപത്യം മുസ്ലീം ലീ​ഗിനാണോ ? ഭരണം കിട്ടിയാൽ മുസ്ലീം ലീ​ഗ് അധികാരം ആവശ്യപ്പെടുമോ ?

അതെ - 41 ശതമാനം
അല്ല - 31 ശതമാനം
പറയാൻ കഴിയില്ല - 28 ശതമാനം 

7:40 PM

തൻ്റെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടതാണോ സ്വർണക്കടത്തിലേക്കും ഹവാല ഇടപാടിലേക്കും വഴി തുറന്നത് എന്നു കരുതുന്നുണ്ടോ ?

ഉണ്ട് 27 ശതമാനം
ഇല്ല 45 ശതമാനം 
അറിയില്ല 28 ശതമാനം 

7:38 PM

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ ?

ഉണ്ട് - 20 ശതമാനം
ഇല്ല - 51 ശതമാനം
പറയാൻ കഴിയില്ല - 29 ശതമാനം
 
7:37 PM

കേന്ദ്ര ഏജൻസികൾക്ക് എൽഡിഎഫ് സര്‍ക്കാരിനോടുള്ള സമീപനത്തെ എങ്ങനെ നോക്കി കാണുന്നു ?

നിഷ്പക്ഷ സമീപനം, അവര്‍ സ്വന്തം ജോലി ചെയ്യുന്നു -  24 ശതമാനം
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നു - 49 ശതമാനം
പറയാനാകില്ല - 27 ശതമാനം

7:34 PM

സോളാര്‍ കേസും സിബിഐ അന്വേഷണവും ഉമ്മൻ ചാണ്ടിക്ക് ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുക

ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം വര്‍ധിപ്പിക്കും 25 ശതമാനം
മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറയ്ക്കും 41 ശതമാനം 
പറയാൻ കഴിയില്ല 34 ശതമാനം 

7:31 PM

സോളാര്‍ കേസ് സിബിഐക്ക് വിട്ടതിലൂടെ നേട്ടമുണ്ടാക്കുക ആര്

എൽഡിഎഫ്  - 36 ശതമാനം 
യുഡിഎഫ് - 25 ശതമാനം
എൻഡിഎ - 7 ശതമാനം
പറയാൻ കഴിയില്ല - 32 ശതമാനം 
 
7:29 PM

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് ശരിയായ തീരുമാനമോ ?

അതെ 42 ശതമാനം
അല്ല 34 ശതമാനം
പറയാൻ കഴിയില്ല 24 ശതമാനം 

7:26 PM

ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ തെരഞ്ഞെടുപ്പ് പ്രീപോൾ സര്‍വേ

7:25 PM

പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും പത്തിൽ എത്ര മാര്‍ക്ക് നൽകാം ?

7:04 PM

42 ശതമാനം വോട്ടുകൾ മധ്യകേരളത്തിൽ യുഡിഎഫ് പിടിക്കും

മധ്യകേരളത്തിൽ യുഡിഎഫിന് 42 ശതമാനം വോട്ടുവിഹിതവും എൽഡിഎഫിന് 39 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനം വോട്ടുവിഹിതവുമാണ് തെരഞ്ഞെടുപ്പിൽ സർവ്വേ പിടിക്കുന്നത്. 

7:04 PM

മധ്യകേരളത്തിൽ യുഡിഎഫിന് നേട്ടമെന്ന് പ്രവചനം

തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് പ്രീപോൾ സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫിന് 23 മുതൽ 25 വരെ സീറ്റുകളും, എൽഡിഎഫിന് 16 മുതൽ 18 വരെ സീറ്റുകളും, എൻഡിഎയ്ക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്. മധ്യകേരളത്തിലെ 41 സീറ്റുകളിലെ മുന്നേറ്റം അധികാരം പിടിക്കുന്നതിൽ പാര്‍ട്ടികൾക്ക് നിര്‍ണായകമാണ്. 
 
6:56 PM

ക്രൈസ്തവ വോട്ടര്‍മാരോട് മാത്രമുള്ള ചോദ്യങ്ങൾ

മോദി സര്‍ക്കാരിൻ്റെ ഏഴ് വര്‍ഷത്തെ ഭരണവും, ശ്രീധരൻ പിള്ളയുടെ സമീപകാലത്തെ ഇടപെടലുകളും ക്രൈസ്തവ സമൂഹത്തെ ബിജെപിയോട് അടുപ്പിച്ചോ?

ഉണ്ട് 20 ശതമാനം
ഇല്ല 61 ശതമാനം 
പറയാൻ കഴിയില്ല 19 ശതമാനം

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തിൽ നേട്ടമാര്‍ക്ക് 
യുഡിഎഫ് - 14 ശതമാനം
എൽഡിഎഫ് - 36 ശതമാനം
എൻഡിഎ - 37 ശതമാനം
പറയാൻ കഴിയില്ല - 13 ശതമാനം

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച ക്രിസ്ത്യൻ വിഭാഗം നിയമസഭയിലും ആ നിലപാട് പിന്തുടരുമോ ? 
അതെ 47 ശതമാനം
അല്ല 40 ശതമാനം
പറയാൻ കഴിയില്ല 12 ശതമാനം 

6:51 PM

ക്രിസ്ത്യൻ വിഭാഗക്കാരായ വോട്ടര്‍മാരോടുള്ള ചോദ്യങ്ങൾ

മുസ്ലീം ലീഗിൻ്റേയും വെൽഫെയര്‍ പാര്‍ട്ടിയുടേയും പിന്തുണയുണ്ടാവുകയും കേരള കോണ്‍ഗ്രസ് എം പുറത്തു പോവുകയും ചെയ്തതോടെ യുഡിഎഫിൽ നിന്നും നിങ്ങൾ അകന്നുവോ ?

അതെ - 36 ശതമാനം 
അല്ല - 54 ശതമാനം 
അഭിപ്രായമില്ല -10 ശതമാനം 

യുഡിഎഫിൽ മുസ്ലീം ലീഗിൻ്റെ ആധിപത്യമാണെന്ന് കരുതുന്നുണ്ടോ ?
ഉണ്ട് - 39 ശതമാനം
ഇല്ല - 48 ശതമാനം
പറയാൻ കഴിയില്ല - 13 ശതമാനം

മുസ്ലീം ആധിപത്യത്തെക്കുറിച്ചുള്ള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോ ?
അതെ - 28 ശതമാനം
അല്ല - 43 ശതമാനം
പറയാൻ കഴിയില്ല - 29 ശതമാനം 

ഉമ്മൻ ചാണ്ടിയുടെ തിരിച്ചു വരവ് യുഡിഎഫിലേക്ക് ക്രിസ്ത്യൻ വിഭാഗത്തെ തിരിച്ചെത്തിക്കുമോ ? 
അതെ 49 ശതമാനം
അല്ല 32 ശതമാനം
പറയാൻ കഴിയില്ല 19 ശതമാനം 

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ വരവോടെ ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിനോട് അടുത്തോ 
അതെ 38 ശതമാനം
അല്ല 51 ശതമാനം
പറയാനാവില്ല 11 ശതമാനം 
 
6:36 PM

ഉദ്യോഗാര്‍ത്ഥി സമരവും പിൻവാതിൽ നിയമനങ്ങളും കാരണം നിങ്ങൾ എൽഡിഎഫിനെതിരെ വോട്ടുചെയ്യുമോ ?

അതെ - 45 ശതമാനം 
ഇല്ല - 41 ശതമാനം 
പറയാൻ കഴിയില്ല/ ചിലപ്പോൾ - 14 ശതമാനം
 
6:35 PM

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും പിൻവാതിൽ നിയമനങ്ങളും യുവാക്കൾക്കിടയിൽ എൽ‍ഡിഎഫിൻ്റെ ജനസമ്മതി ഇടിച്ചോ ?

ഉണ്ട് - 54 ശതമാനം
ഇല്ല - 32 ശതമാനം
പറയാൻ കഴിയില്ല - 14 ശതമാനം

6:35 PM

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പിൽ സഹായിക്കുമോ ?

ഉണ്ട് 46 ശതമാനം
ഇല്ല 38 ശതമാനം
പറയാൻ കഴിയില്ല 16 ശതമാനം 

6:31 PM

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ എങ്ങനെ വിലയിരുത്തുന്നു ?

മികച്ചത് - 38 ശതമാനം
മോശം - 45 ശതമാനം
പറയാൻ കഴിയില്ല - 17 ശതമാനം 

6:30 PM

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും പിൻവാതിൽ നിയമന ആരോപണവും എൽഡിഎഫിന് ദോഷം ചെയ്യാനിടയുണ്ടോ ?

ഉണ്ട് - 43 ശതമാനം
ഇല്ല - 39 ശതമാനം
പറയാനാകില്ല - 18 ശതമാനം

6:29 PM

ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വേ - ഒറ്റനോട്ടത്തിൽ

ഫെബ്രുവരി ഒന്നിനും 16-നും ഇടയിലാണ് സര്‍വ്വേ നടത്തിയത്. സംസ്ഥാനത്തെ അൻപത് നിയമസഭാ മണ്ഡലങ്ങളിലായി 10,396 വോട്ടര്‍മാരെയാണ് സര്‍വ്വേയുടെ ഭാഗമായി കണ്ടത്. 272 നഗരമേഖലകളിലും 711 ഗ്രാമപ്രദേശങ്ങളിലും സര്‍വ്വേ നടത്തി. 14 ജില്ലകളെ മൂന്ന് മേഖലയായി തിരിച്ചാണ് കണക്കുകൾ തയ്യാറാക്കിയത്. 

വടക്കൻ കേരളം - കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്
മധ്യകേരളം - തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം,
തെക്കൻ കേരളം - ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം  

സാമുദായിക അടിസ്ഥാനത്തിലും സര്‍വേയുടെ ഭാഗമായി വിവരശേഖരണം നടത്തി. ദളിത്, ഈഴവ, മുസ്ലീം, ഒബിസി, കത്തോലിക്കാ ക്രിസ്ത്യൻ, യാക്കോബായ, സിറിയൻ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ, നായര്‍ മറ്റു മുന്നോക്ക വിഭാഗങ്ങളുടെ അഭിപ്രായം സര്‍വ്വേയുടെ ഭാഗമായി രേഖപ്പെടുത്തി. 18-25,26-35,-36-50, 50 വയസിന് മുകളിൽ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ളവരെ തരം തിരിച്ചും വിവരശേഖരണം നടത്തി. 

6:21 PM

കൊവിഡാനന്തര സാമ്പത്തികാവസ്ഥയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാവുക ആര്‍ക്കാവും

യുഡിഎഫ് - 35 ശതമാനം
എൽഡിഎഫ് - 42 ശതമാനം
എൻഡിഎ - 16 ശതമാനം
പറയാനാവില്ല - 7 ശതമാനം
 
6:21 PM

എൽഡിഎഫ് സര്‍ക്കാരിൻ്റെ ഏറ്റവും വലിയ പരാജയം....

ശബരിമല വിഷയം കൈകാര്യം ചെയ്തത് - 34 ശതമാനം 
റോഡുകളടക്കം അടിസ്ഥാന സൗകര്യം വികസിപ്പിക്കാത്തത് - 29 ശതമാനം
പി.എസ്.സി പരീക്ഷ വിഷയം കൈകാര്യം ചെയ്തത് - 16 ശതമാനം
തൊഴിലിലായ്മ - 9 ശതമാനം
അഴിമതി - 7 ശതമാനം
വാളയാര്‍ കേസ് കൈകാര്യം ചെയ്തത് - രണ്ട് ശതമാനം
പ്രളയം ദുരിതം കൈകാര്യം ചെയ്തത് - ഒരു ശതമാനം
ക്രമസമാധാന പ്രശ്നങ്ങൾ - രണ്ട് ശതമാനം 
 
6:21 PM

കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു

വളരെ മികച്ചത് 18
മികച്ചത് 27
തൃപ്തികരം 31
മോശം 24

6:15 PM

എൽഡിഎഫ് സര്‍ക്കാരിൻ്റെ ഏറ്റവും മികച്ച നേട്ടം എന്താണ് ?

സൗജന്യ ഭക്ഷ്യക്കിറ്റ് - 34 ശതമാനം
ക്ഷേമപെൻഷൻ വര്‍ധിപ്പിച്ചത് - 27 ശതമാനം
കൊവിഡ് പ്രതിരോധം - 18 ശതമാനം
പ്രളയ ദുരിതാശ്വാസം - 9 ശതമാനം
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയത് - 3 ശതമാനം
ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങൾ - 3 ശതമാനം
അടിസ്ഥാന സൗകര്യവികസനം - 2 ശതമാനം
ക്രമസമാധാന പാലനം - 1 ശതമാനം
മറ്റുള്ളവ - 3 ശതമാനം

6:10 PM

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് 45 ശതമാനം പേര്‍, തൃപ്തികരമെന്ന് 25 ശതമാനം

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ്റെ പ്രവർത്തനം വളരെ മികച്ചതെന്ന് 11 ശതമാനം പേർ പ്രതികരിച്ചു. മികച്ചതാണെന്ന് 34 ശതമാനം പേരും തൃപ്തികരമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ 31 ശതമാനം പേർ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിയുടെ പ്രവർത്തനം മോശമാണെന്നാണ് അഭിപ്രായപ്പെട്ടത്.

5:57 PM

പ്രീ പോൾ സര്‍വേ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം

5:57 PM

അടുത്ത രണ്ട് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മലയാളിയുടെ മനസിലെന്ത്

യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസം ഇപ്പോൾ കേരളത്തിലുണ്ടായി എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാവും. 

5:57 PM

ഒൻപത് മാസത്തിന് ശേഷം വീണ്ടും സര്‍വ്വേ

ഒൻപത് മാസം മുൻപ് കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിൻ്റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസും  സീഫോറും ചേര്‍ന്ന് സര്‍വ്വേ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ. 

9:24 PM IST:

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ സംസ്ഥാനത്ത് എൽഡിഎഫ് തുടര്‍ഭരണം നേടിയേക്കാം എന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ.  72 മുതൽ 78 വരെ സീറ്റുകളാണ് സര്‍വേ എൽഡിഎഫിന് പ്രവചിക്കുന്നത്. 41 ശതമാനം വരെ വോട്ടുകൾ എൽഡിഎഫ് പിടിക്കും. യുഡിഎഫിന് 59 മുതൽ 65 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.  39 ശതമാനം വോട്ടുകളും നേടും. 2016-ൽ ആദ്യമായി നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇക്കുറി മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ നേടുമെന്നും 18 ശതമാനം വരെ വോട്ടുകൾ പിടിക്കുമെന്നും സര്‍വേ പറയുന്നു. 

2016-ൽ  91 സീറ്റുകൾ വിജയിച്ചാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യസഖ്യം കേരളത്തിൽ അധികാരത്തിലേറിയത്. അഞ്ച് വര്‍ഷത്തിനിപ്പുറം സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ കേരളത്തിൽ ഭരണം നിലനിര്‍ത്താനുള്ള സുവര്‍ണാവസരം പിണറായി വിജയന് ലഭിക്കും എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വ്യക്തമാകുന്നത്. 

9:19 PM IST:

തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലായുള്ള 39 സീറ്റിൽ ഭൂരിപക്ഷവും എൽഡിഎഫ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 24 മുതൽ 26 വരെ സീറ്റുകൾ തെക്കൻ മേഖലയിൽ നേടും. യുഡിഎഫിന് 12 മുതൽ 14 വരെ സീറ്റുകൾ കിട്ടിയേക്കാം.  എൻഡിഎയക്ക് ഒന്നോ അല്ലെങ്കിൽ രണ്ടോ സീറ്റുകളും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എൽഡിഎഫ് -41, യുഡിഎഫ് - 37, എൻഡിഎ -20 എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികൾക്ക് പ്രവചിക്കുന്ന വോട്ടുവിഹിതം. 

9:05 PM IST:

പിണറായി വിജയൻ - 39 ശതമാനം
ഉമ്മൻ ചാണ്ടി - 18 ശതമാനം
ശശി തരൂര്‍ - 9 ശതമാനം
കെ.കെ.ശൈലജ ടീച്ചര്‍ - 7 ശതമാനം 
രമേശ് ചെന്നിത്തല - 6 ശതമാനം
കെ.സുരേന്ദ്രൻ - 6 ശതമാനം
മുല്ലപ്പള്ളി രാമചന്ദ്രൻ - 4 ശതമാനം 
പി.കെ.കുഞ്ഞാലിക്കുട്ടി - രണ്ട് ശതമാനം

മറ്റാരെങ്കിലും മുഖ്യമന്ത്രിയാവണം - രണ്ട് ശതമാനം 

9:00 PM IST:
  • ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ ?

ഉണ്ട്  29
ഇല്ല 44
പറയാൻ കഴിയില്ല 27

  • എൽഡിഎഫ് സർക്കാർ ശബരിമല വിഷയം മികച്ച രീതിയിൽ കൈകാര്യം ചെയ്തോ ? 

ഉണ്ട് - 40 ശതമാനം
ഇല്ല - 44 ശതമാനം
പറയാൻ കഴിയില്ല - 16 ശതമാനം 

  • സംസ്ഥാന സർക്കാരിൻ്റെ തീരുമാനങ്ങൾ ഹിന്ദു വിഭാ​ഗത്തെ ദോഷകരമായി ബാധിച്ചോ ?

‌ഉണ്ട് - 44 ശതമാനം
ഇല്ല - 38 ശതമാനം
പറയാൻ കഴിയില്ല - 18 ശതമാനം 

  • ശബരിമല വിഷയത്തിൽ ബിജെപിയുടേയും കേന്ദ്രസർക്കാരിൻ്റേയും ഇടപെടലിൽ തൃപ്തിയുണ്ടോ ?

ഉണ്ട് - 19 ശതമാനം
ഇല്ല - 60 ശതമാനം
അഭിപ്രായമില്ല - 21 ശതമാനം 

8:49 PM IST:

കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ആരെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് 42 ശതമാനം പേരും ഉമ്മൻ ചാണ്ടിയുടെ പേരാണ് പറഞ്ഞത്. 27 ശതമാനം പേര്‍ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. 19 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആറ് ശതമാനം പേര്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പിന്തുണച്ചു. 

8:25 PM IST:

വടക്കൻ കേരളത്തിൽ ആകെയുള്ള അറുപത് സീറ്റുകളിൽ എൽഡിഎഫ് 32 മുതൽ 34 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിക്കുന്നു. 43 ശതമാനം വോട്ടുവിഹിതവും എൽഡിഎഫ് നേടും. മലബാറിൽ യുഡിഎഫ് 24 മുതൽ 26 സീറ്റുകൾ നേടുമെന്നാണ് പ്രീപോൾ സർവേ പ്രവചിക്കുന്നത്. 39 ശതമാനം വരെ വോട്ടുവിഹിതവും യുഡിഎഫിന് കിട്ടും.

എൻഡിഎയ്ക്ക് മലബാറിൽ രണ്ട് മുതൽ നാല് വരെ സീറ്റുകൾ കിട്ടാൻ സാധ്യതയുണ്ടെ് എന്നതാണ് ശ്രദ്ധേയമായ പ്രവചനം. 17 ശതമാനം വരെ വോട്ടുകളും അവർ പിടിക്കും. മുൻ സർവേകളുമായി താരത്മ്യം ചെയ്യുമ്പോൾ എൽഡിഎഫ് തന്നെ മുന്നിലെത്തുമെങ്കിലും അവർ പിടിക്കുന്ന സീറ്റുകളിൽ കുറവുണ്ടാകുമെന്നും യുഡിഎഫ് സീറ്റുകളുടെ എണ്ണം കൂട്ടുമെന്നും സർവേ നിരീക്ഷിക്കുന്നു. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് വലിയ മുന്നേറ്റവും സർവേ പ്രവചിക്കുന്നു.  

8:09 PM IST:
  • മുസ്ലീം ലീ​ഗിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കേണ്ടതുണ്ടോ ? 

ഉണ്ട് - 40 ശതമാനം
ഇല്ല  - 20 ശതമാനം
പറയാൻ കഴിയില്ല - 40 ശതമാനം

  • ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ യുഡിഎഫിനെ തുണച്ചു. നിയമസഭയിലും ആ സ്ഥിതി തുടരുമോ ?

അതെ - 30 ശതമാനം
അല്ല - 48 ശതമാനം
പറയാൻ കഴിയില്ല - 22 ശതമാനം

  • എൽഡിഎഫും സിപിഎമ്മും മുസ്ലീം സമുദായത്തോട് കൂടുതൽ അടുത്തുവോ 

അതെ - 51 ശതമാനം
അല്ല - 34 ശതമാനം
പറയാൻ കഴിയില്ല - 15 ശതമാനം 

  • കേന്ദ്രസർക്കാരിനേയും ബിജെപിയേയും എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് ആരെയാണ് ? 

യുഡിഎഫ് - 34 ശതമാനം
എൽഡിഎഫ് - 44 ശതമാനം
പറയാൻ കഴിയില്ല - 22 ശതമാനം

  • വെൽഫയർ പാർട്ടി സഹകരണം യുഡിഎഫിലേക്ക് മുസ്ലീം സമുദായത്തെ അടുപ്പിക്കുമെന്ന് കരുതുന്നുണ്ടോ ? 

ഉണ്ട് -  31 ശതമാനം
ഇല്ല - 28 ശതമാനം 
പറയാൻ കഴിയില്ല - 41 ശതമാനം

  • നരേന്ദ്രമോദിയും കേന്ദ്രസർക്കാരും നിങ്ങളുടെ മണ്ഡലത്തെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ ?

സ്വാധീനിക്കും - 26 ശതമാനം 
സ്വാധീനിക്കില്ല - 72 ശതമാനം
അഭിപ്രായമില്ല - 4 ശതമാനം 

  • യുഡിഎഫിൽ ആധിപത്യം മുസ്ലീം ലീ​ഗിനാണോ ? ഭരണം കിട്ടിയാൽ മുസ്ലീം ലീ​ഗ് അധികാരം ആവശ്യപ്പെടുമോ ?

അതെ - 41 ശതമാനം
അല്ല - 31 ശതമാനം
പറയാൻ കഴിയില്ല - 28 ശതമാനം 

7:43 PM IST:

ഉണ്ട് 27 ശതമാനം
ഇല്ല 45 ശതമാനം 
അറിയില്ല 28 ശതമാനം 

7:42 PM IST:

ഉണ്ട് - 20 ശതമാനം
ഇല്ല - 51 ശതമാനം
പറയാൻ കഴിയില്ല - 29 ശതമാനം
 
7:41 PM IST:

നിഷ്പക്ഷ സമീപനം, അവര്‍ സ്വന്തം ജോലി ചെയ്യുന്നു -  24 ശതമാനം
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നു - 49 ശതമാനം
പറയാനാകില്ല - 27 ശതമാനം

7:36 PM IST:

ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം വര്‍ധിപ്പിക്കും 25 ശതമാനം
മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറയ്ക്കും 41 ശതമാനം 
പറയാൻ കഴിയില്ല 34 ശതമാനം 

7:34 PM IST:

എൽഡിഎഫ്  - 36 ശതമാനം 
യുഡിഎഫ് - 25 ശതമാനം
എൻഡിഎ - 7 ശതമാനം
പറയാൻ കഴിയില്ല - 32 ശതമാനം 
 
7:34 PM IST:

അതെ 42 ശതമാനം
അല്ല 34 ശതമാനം
പറയാൻ കഴിയില്ല 24 ശതമാനം 

7:27 PM IST:

7:26 PM IST:

7:09 PM IST:

മധ്യകേരളത്തിൽ യുഡിഎഫിന് 42 ശതമാനം വോട്ടുവിഹിതവും എൽഡിഎഫിന് 39 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനം വോട്ടുവിഹിതവുമാണ് തെരഞ്ഞെടുപ്പിൽ സർവ്വേ പിടിക്കുന്നത്. 

7:07 PM IST:

തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് പ്രീപോൾ സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫിന് 23 മുതൽ 25 വരെ സീറ്റുകളും, എൽഡിഎഫിന് 16 മുതൽ 18 വരെ സീറ്റുകളും, എൻഡിഎയ്ക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്. മധ്യകേരളത്തിലെ 41 സീറ്റുകളിലെ മുന്നേറ്റം അധികാരം പിടിക്കുന്നതിൽ പാര്‍ട്ടികൾക്ക് നിര്‍ണായകമാണ്. 
 
6:56 PM IST:

മോദി സര്‍ക്കാരിൻ്റെ ഏഴ് വര്‍ഷത്തെ ഭരണവും, ശ്രീധരൻ പിള്ളയുടെ സമീപകാലത്തെ ഇടപെടലുകളും ക്രൈസ്തവ സമൂഹത്തെ ബിജെപിയോട് അടുപ്പിച്ചോ?

ഉണ്ട് 20 ശതമാനം
ഇല്ല 61 ശതമാനം 
പറയാൻ കഴിയില്ല 19 ശതമാനം

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തിൽ നേട്ടമാര്‍ക്ക് 
യുഡിഎഫ് - 14 ശതമാനം
എൽഡിഎഫ് - 36 ശതമാനം
എൻഡിഎ - 37 ശതമാനം
പറയാൻ കഴിയില്ല - 13 ശതമാനം

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച ക്രിസ്ത്യൻ വിഭാഗം നിയമസഭയിലും ആ നിലപാട് പിന്തുടരുമോ ? 
അതെ 47 ശതമാനം
അല്ല 40 ശതമാനം
പറയാൻ കഴിയില്ല 12 ശതമാനം 

6:52 PM IST:

മുസ്ലീം ലീഗിൻ്റേയും വെൽഫെയര്‍ പാര്‍ട്ടിയുടേയും പിന്തുണയുണ്ടാവുകയും കേരള കോണ്‍ഗ്രസ് എം പുറത്തു പോവുകയും ചെയ്തതോടെ യുഡിഎഫിൽ നിന്നും നിങ്ങൾ അകന്നുവോ ?

അതെ - 36 ശതമാനം 
അല്ല - 54 ശതമാനം 
അഭിപ്രായമില്ല -10 ശതമാനം 

യുഡിഎഫിൽ മുസ്ലീം ലീഗിൻ്റെ ആധിപത്യമാണെന്ന് കരുതുന്നുണ്ടോ ?
ഉണ്ട് - 39 ശതമാനം
ഇല്ല - 48 ശതമാനം
പറയാൻ കഴിയില്ല - 13 ശതമാനം

മുസ്ലീം ആധിപത്യത്തെക്കുറിച്ചുള്ള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോ ?
അതെ - 28 ശതമാനം
അല്ല - 43 ശതമാനം
പറയാൻ കഴിയില്ല - 29 ശതമാനം 

ഉമ്മൻ ചാണ്ടിയുടെ തിരിച്ചു വരവ് യുഡിഎഫിലേക്ക് ക്രിസ്ത്യൻ വിഭാഗത്തെ തിരിച്ചെത്തിക്കുമോ ? 
അതെ 49 ശതമാനം
അല്ല 32 ശതമാനം
പറയാൻ കഴിയില്ല 19 ശതമാനം 

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ വരവോടെ ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിനോട് അടുത്തോ 
അതെ 38 ശതമാനം
അല്ല 51 ശതമാനം
പറയാനാവില്ല 11 ശതമാനം 
 
6:36 PM IST:

അതെ - 45 ശതമാനം 
ഇല്ല - 41 ശതമാനം 
പറയാൻ കഴിയില്ല/ ചിലപ്പോൾ - 14 ശതമാനം
 
6:34 PM IST:

ഉണ്ട് - 54 ശതമാനം
ഇല്ല - 32 ശതമാനം
പറയാൻ കഴിയില്ല - 14 ശതമാനം

6:34 PM IST:

ഉണ്ട് 46 ശതമാനം
ഇല്ല 38 ശതമാനം
പറയാൻ കഴിയില്ല 16 ശതമാനം 

6:34 PM IST:

മികച്ചത് - 38 ശതമാനം
മോശം - 45 ശതമാനം
പറയാൻ കഴിയില്ല - 17 ശതമാനം 

6:33 PM IST:

ഉണ്ട് - 43 ശതമാനം
ഇല്ല - 39 ശതമാനം
പറയാനാകില്ല - 18 ശതമാനം

6:30 PM IST:

ഫെബ്രുവരി ഒന്നിനും 16-നും ഇടയിലാണ് സര്‍വ്വേ നടത്തിയത്. സംസ്ഥാനത്തെ അൻപത് നിയമസഭാ മണ്ഡലങ്ങളിലായി 10,396 വോട്ടര്‍മാരെയാണ് സര്‍വ്വേയുടെ ഭാഗമായി കണ്ടത്. 272 നഗരമേഖലകളിലും 711 ഗ്രാമപ്രദേശങ്ങളിലും സര്‍വ്വേ നടത്തി. 14 ജില്ലകളെ മൂന്ന് മേഖലയായി തിരിച്ചാണ് കണക്കുകൾ തയ്യാറാക്കിയത്. 

വടക്കൻ കേരളം - കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്
മധ്യകേരളം - തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം,
തെക്കൻ കേരളം - ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം  

സാമുദായിക അടിസ്ഥാനത്തിലും സര്‍വേയുടെ ഭാഗമായി വിവരശേഖരണം നടത്തി. ദളിത്, ഈഴവ, മുസ്ലീം, ഒബിസി, കത്തോലിക്കാ ക്രിസ്ത്യൻ, യാക്കോബായ, സിറിയൻ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ, നായര്‍ മറ്റു മുന്നോക്ക വിഭാഗങ്ങളുടെ അഭിപ്രായം സര്‍വ്വേയുടെ ഭാഗമായി രേഖപ്പെടുത്തി. 18-25,26-35,-36-50, 50 വയസിന് മുകളിൽ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ളവരെ തരം തിരിച്ചും വിവരശേഖരണം നടത്തി. 

6:24 PM IST:

യുഡിഎഫ് - 35 ശതമാനം
എൽഡിഎഫ് - 42 ശതമാനം
എൻഡിഎ - 16 ശതമാനം
പറയാനാവില്ല - 7 ശതമാനം
 
6:23 PM IST:

ശബരിമല വിഷയം കൈകാര്യം ചെയ്തത് - 34 ശതമാനം 
റോഡുകളടക്കം അടിസ്ഥാന സൗകര്യം വികസിപ്പിക്കാത്തത് - 29 ശതമാനം
പി.എസ്.സി പരീക്ഷ വിഷയം കൈകാര്യം ചെയ്തത് - 16 ശതമാനം
തൊഴിലിലായ്മ - 9 ശതമാനം
അഴിമതി - 7 ശതമാനം
വാളയാര്‍ കേസ് കൈകാര്യം ചെയ്തത് - രണ്ട് ശതമാനം
പ്രളയം ദുരിതം കൈകാര്യം ചെയ്തത് - ഒരു ശതമാനം
ക്രമസമാധാന പ്രശ്നങ്ങൾ - രണ്ട് ശതമാനം 
 
6:21 PM IST:

വളരെ മികച്ചത് 18
മികച്ചത് 27
തൃപ്തികരം 31
മോശം 24

6:15 PM IST:

സൗജന്യ ഭക്ഷ്യക്കിറ്റ് - 34 ശതമാനം
ക്ഷേമപെൻഷൻ വര്‍ധിപ്പിച്ചത് - 27 ശതമാനം
കൊവിഡ് പ്രതിരോധം - 18 ശതമാനം
പ്രളയ ദുരിതാശ്വാസം - 9 ശതമാനം
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയത് - 3 ശതമാനം
ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങൾ - 3 ശതമാനം
അടിസ്ഥാന സൗകര്യവികസനം - 2 ശതമാനം
ക്രമസമാധാന പാലനം - 1 ശതമാനം
മറ്റുള്ളവ - 3 ശതമാനം

6:12 PM IST:

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ്റെ പ്രവർത്തനം വളരെ മികച്ചതെന്ന് 11 ശതമാനം പേർ പ്രതികരിച്ചു. മികച്ചതാണെന്ന് 34 ശതമാനം പേരും തൃപ്തികരമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ 31 ശതമാനം പേർ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിയുടെ പ്രവർത്തനം മോശമാണെന്നാണ് അഭിപ്രായപ്പെട്ടത്.

5:59 PM IST:

5:58 PM IST:

യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസം ഇപ്പോൾ കേരളത്തിലുണ്ടായി എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാവും. 

5:57 PM IST: