സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായോ എന്ന ചോദ്യത്തിന് മോശം എന്നാണ് 45 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയത്. മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്ന് 38 ശതമാനം പേർ പറഞ്ഞു. ഒന്നും പറയാനാകില്ലെന്ന് 17 ശതമാനം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരവും പിൻവാതിൽ നിയമനവും വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പ്രതികൂലമായി ബാധിക്കും എന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവ്വേ ഫലം. സമരം എൽഡിഎഫിന് ദോഷം ചെയ്യുമെന്ന് 43 ശതമാനം പേർ സർവ്വേയിൽ പറഞ്ഞു. 39 ശതമാനം മറിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 18 ശതമാനം പേർ സമരം ദോഷകരമായി ബാധിക്കുമോ എന്ന് പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.
സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായോ എന്ന ചോദ്യത്തിന് മോശം എന്നാണ് 45 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയത്. മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്ന് 38 ശതമാനം പേർ പറഞ്ഞു. ഒന്നും പറയാനാകില്ലെന്ന് 17 ശതമാനം അഭിപ്രായപ്പെട്ടു.
undefined
പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പിൽ സഹായിക്കാനിടയുണ്ടെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടു. 38 ശതമാനം ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തി. ഒന്നും പറയാനാകില്ലെന്നാണ് 16 ശതമാനം പേർ പ്രതികരിച്ചത്.
സമരവും പിൻവാതിൽ നിയമനവും യുവാക്കൾക്കിടയിൽ എൽഡിഎഫിന്റെ ജനസമ്മതി കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് 54 ശതമാനവും അഭിപ്രായം രേഖപ്പെടുത്തിയത്. 32 ശതമാനം പേർ ഇല്ല എന്ന് പ്രതികരിച്ചു. 14 ശതമാനം ഒന്നും പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.