പ്രചരണത്തിനായി എല്‍ഡിഎഫ് സ്ഥാനാർത്ഥി അനുവദിക്കപ്പെട്ട തുകയിൽ കൂടുതൽ വിനിയോഗിച്ചതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എല്‍ഡിഎഫ് എത്ര പണം ഒഴുക്കിയാലും ഒരു വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്ന് അനില്‍ അക്കര.
തൃശ്ശൂര്‍: വടക്കാഞ്ചേരി മണ്ഡലം നിലനിര്‍ത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. വടക്കാഞ്ചേരിയിൽ മത്സരം യുഡിഎഫും ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി കേസിലെ പ്രതി സന്തോഷ് ഈപ്പനും തമ്മിലാണ് നടക്കുന്നെന്ന് അനിൽ അക്കര എംഎല്‍എ പറഞ്ഞു. പ്രചരണത്തിനായി എല്‍ഡിഎഫ് സ്ഥാനാർത്ഥി അനുവദിക്കപ്പെട്ട തുകയിൽ കൂടുതൽ വിനിയോഗിച്ചതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിമെന്നും സന്തോഷ് ഈപ്പനും എല്‍ഡിഎഫും എത്ര പണം ഒഴുക്കിയാലും ഒരു വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്ന് അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, അനിൽ അക്കരയുടെ ആരോപണത്തിന് മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി രംഗത്തെത്തി.
undefined
ആരോടും ഉത്തരവാദിത്വമില്ലാത്തവർക്ക് എന്ത് ആരോപണവും ഉന്നയിക്കാമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി വിമര്‍ശിച്ചു. അനില്‍ അക്കരയുടെ ആരോപണം വിലപ്പോവില്ലെന്നും വടക്കാഞ്ചേരിയിൽ ഇത്തവണ 6000 ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് ജയിക്കുമെന്നും സേവ്യർ ചിറ്റിലപ്പിളളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.