കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവര്‍ കോവിൽ സ്ഥാനാര്‍ത്ഥിയാവും, വള്ളിക്കുന്നിൽ ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ അബ്ദുൾ വഹാബിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
കോഴിക്കോട്: എൽഡിഎഫ് ഘടകക്ഷിയായ ഐഎൻഎല്ലിന് മൂന്ന് സീറ്റുകൾ നൽകി സിപിഎം. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ മത്സരിച്ച ഐഎൻഎല്ലിന് ഇക്കുറിയും അത്ര തന്നെ സീറ്റുകൾ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളാണ് ഇപ്പോഴും ഐഎൻഎല്ലിന് എൽഡിഎഫ് അനുവദിച്ചിരിക്കുന്നത്.
കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവര്‍ കോവിൽ സ്ഥാനാര്‍ത്ഥിയാവും, വള്ളിക്കുന്നിൽ ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ അബ്ദുൾ വഹാബിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കാസര്‍കോട് സീറ്റീൽ ഒന്നിലേറെ പേരുകൾ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. കോഴിക്കോട് സൗത്ത് സീറ്റ് ഇക്കുറി സിപിഎം ഏറ്റെടുത്തേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഒടുവിൽ ഐഎൻഎൽ തന്നെ ഉറപ്പിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിനെ ഇവിടെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ ഘടകം താത്പര്യപ്പെട്ടിരുന്നു.