തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം; കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് വിജയരാഘവൻ

By Web Team  |  First Published Mar 9, 2021, 7:32 AM IST

കേസിൽ നിന്ന് രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്വപ്നയുടെ രഹസ്യ മൊഴിയെടുത്തത്. സ്വപ്നയെ മാനസികമായി പരുവപ്പെടുത്തി കോടതിക്ക് മുന്നിലേക്ക് തള്ളിവിട്ടെന്നും എ വിജയരാഘവൻ വിമർശിച്ചു.


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാതിയിൽ ഇടപെടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമ‍ർശിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് വിജയരാഘവൻ വിമർശിച്ചു. കേസിൽ നിന്ന് രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്വപ്നയുടെ രഹസ്യ മൊഴിയെടുത്തത്. സ്വപ്നയെ മാനസികമായി പരുവപ്പെടുത്തി കോടതിക്ക് മുന്നിലേക്ക് തള്ളിവിട്ടെന്നും എ വിജയരാഘവൻ വിമർശിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പരാമര്‍ശം.

കിഫ്‌ബിക്ക് എതിരായ ഇഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ലെന്ന് സുനിൽ അറോറ ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്നും സുനിൽ അറോറ വ്യക്തമാക്കിയിരുന്നു. 

Latest Videos

Also Read: 'ഇഡിയെ തടയില്ല', മുഖ്യമന്ത്രിയുടെ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

click me!