ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല. പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോൾ സെയിൽ കച്ചവടക്കാരൻ എന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നൽകുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണെന്നും എ കെ ബാലൻ പറഞ്ഞു.
മാധ്യമങ്ങൾ ഈ വിഷയം പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല. പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോൾ സെയിൽ കച്ചവടക്കാരൻ എന്നും അദ്ദേഹം ചോദിച്ചു.
undefined
'മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്, തെരഞ്ഞടുപ്പ് ദിവസം - വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരൻ നായർ തന്നെ പറഞ്ഞത് ഗൂഡാലോചനയാണ്. ദൈവ വിശ്വാസികൾ ഇതിന് പകരം ചോദിക്കും' എ കെ ബാലൻ ആവർത്തിച്ചു. ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണ്. അതുകൊണ്ടാണ് പരാതി നൽകുന്നതെന്നും ഈ ഘട്ടത്തിലും ആശങ്കയില്ലെന്നും ബാലൻ വ്യക്തമാക്കി.