കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടില്‍ 2.43 ആയിരുന്നു പ്രവചനം. റിസര്‍വ് ബാങ്കിന്‍റെ ഇടക്കാല ഉപഭോക്തൃ പണപ്പെരുപ്പ ലക്ഷ്യം നാല് ശതമാനമാണ്. രാജ്യത്ത് ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില കൂടുന്നതിന്‍റെ തെളിവാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം കൂടുന്നത്.
ദില്ലി: രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഫെബ്രുവരി മാസത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.57 ശതമാനമായാണ് ഉയര്‍ന്നത്. ജനുവരിയില്‍ ഇത് 1.97 ശതമാനമായിരുന്നു.
കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടില്‍ 2.43 ആയിരുന്നു പ്രവചനം. റിസര്‍വ് ബാങ്കിന്‍റെ ഇടക്കാല ഉപഭോക്തൃ പണപ്പെരുപ്പ ലക്ഷ്യം നാല് ശതമാനമാണ്. രാജ്യത്ത് ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില കൂടുന്നതിന്‍റെ തെളിവാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം കൂടുന്നത്.
മൊത്ത ഉല്‍പന്നങ്ങളെടുക്കുമ്പോള്‍ വില സൂചിക ഉയര്‍ന്നെങ്കിലും അതിലെ സുപ്രധാന ഘടകമായ ഭക്ഷ്യോല്‍പന്ന വിലയില്‍ 0.66 ശതമാനത്തിന്‍റെ കുറവാണ് ദൃശ്യമായത്. 2018 ഡിസംബറില്‍ ഉപഭോക്തൃ പണപ്പെരുപ്പം 2.11 ശതമാനമായിരുന്നു. 2018 നവംബറില്‍ ഇത് 2.23 ശതമാനമായിരുന്നു.