കേന്ദ്ര റബര്‍ നയം പുറത്ത്: ഉല്‍പാദകരെ കാത്തിരിക്കുന്നത് വന്‍ മാറ്റങ്ങള്‍

By Web Team  |  First Published Mar 3, 2019, 10:17 AM IST

റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കുമെന്നും റബര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും നയത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. റബര്‍ ഷീറ്റുകള്‍ക്ക് പകരം ബ്ലോക്ക് റബറിന്‍റെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. രാജ്യത്ത് നിന്നുളള റബറിന്‍റെ കയറ്റുമതി ഉയര്‍ത്താനായി ഇന്ത്യന്‍ നിര്‍മിത റബറിനെ പ്രത്യേക ബ്രാന്‍ഡാക്കി മാറ്റും. വിദേശ വിപണിയില്‍ ഇന്ത്യന്‍ നാച്ചുറല്‍ റബര്‍ എന്ന പേരിലാകും ഇതിനെ ബ്രാന്‍ഡ് ചെയ്യുക. 

ദില്ലി: പൂര്‍ണമായി നിരോധിക്കാനാവില്ലെങ്കിലും ആഭ്യന്തര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് റബര്‍ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര റബര്‍ നയം. ഫെബ്രുവരിയില്‍ കൊണ്ടുവന്ന കരട് റബര്‍ നയത്തില്‍ നിരവധി മാറ്റങ്ങളോടെയാണ് ഇപ്പോള്‍ വിശദമായ റബര്‍ നയം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. റബര്‍ ഇറക്കുമതിയില്‍ വര്‍ദ്ധനവ് ഉണ്ടായത് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് താങ്ങുവില, ഇന്‍ഷുറന്‍സ്, ഉല്‍പാദന ചെലവിന് സബ്സിഡി എന്നിവ ഏര്‍പ്പെടുത്തും.

റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കുമെന്നും റബര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും നയത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. റബര്‍ ഷീറ്റുകള്‍ക്ക് പകരം ബ്ലോക്ക് റബറിന്‍റെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. രാജ്യത്ത് നിന്നുളള റബറിന്‍റെ കയറ്റുമതി ഉയര്‍ത്താനായി ഇന്ത്യന്‍ നിര്‍മിത റബറിനെ പ്രത്യേക ബ്രാന്‍ഡാക്കി മാറ്റും. വിദേശ വിപണിയില്‍ ഇന്ത്യന്‍ നാച്ചുറല്‍ റബര്‍ എന്ന പേരിലാകും ഇതിനെ ബ്രാന്‍ഡ് ചെയ്യുക. 

Latest Videos

രാജ്യത്തെ പ്രധാന റബര്‍ ഉല്‍പാദന സംസ്ഥാനമായ കേരളത്തിന്‍റെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നയം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പരമ്പരാഗത റബര്‍ ഉല്‍പാദക സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലും കൃഷിക്ക് കൂടുതല്‍ സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനാല്‍ ഉല്‍പാദനം കൂട്ടാന്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണമെന്ന് നയം വ്യക്തമാക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി പ്രോത്സാഹനത്തിനായി 50,000 ഹെക്ടര്‍ ഭൂമി ലഭ്യമാണെന്ന് നയം പറ‌ഞ്ഞുവയ്ക്കുന്നു. 

click me!