പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 37 കാരന് ഏഴ് വര്‍ഷം കഠിനതടവും പിഴയും

By Web TeamFirst Published Jan 26, 2024, 12:24 PM IST
Highlights

ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലും അറസ്റ്റിലായിരുന്നു. ഈ കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 37 കാരന്് ഏഴ് വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോ(37) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. 

പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് വിധി. രണ്ട് കേസുകളിലായാണ് ഏഴ് വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്സോ നിയമപ്രകാരവും മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും റിജോ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. 2022 ജനുവരിയിലാണ് കേസിനാസ്പദമായ പരാതി ലഭിച്ചത്. 

Latest Videos

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. അന്നത്തെ പുല്‍പ്പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസെടുത്തതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലും അറസ്റ്റിലായിരുന്നു. രണ്ടാമത്തെ കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.


ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് ഒരു വര്‍ഷം കഠിന തടവ്

കല്‍പ്പറ്റ: ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാര്‍ ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ഐ.പി.സി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2020 ഒക്ടോബര്‍ 23നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ് ജോസഫ് ആണ് ഹാജരായത്.

കരള്‍ ദാനം ചെയ്യാനൊരുങ്ങി സഹോദരി; ശസ്ത്രക്രിയയ്ക്ക് തൊട്ടുമുന്‍പ് യുവതിയുടെ മരണം 
 

tags
click me!