പുണ്യഭൂമിയായ ഉജ്ജയിനിൽ നടന്ന ഇത്തരമൊരു സംഭവം മാനവികതയ്ക്ക് കളങ്കം വരുത്തിയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു.
ഭോപ്പാൽ: ഉജ്ജൈനിയിലെ തിരക്കേറിയ റോഡിന്റെ ഫുട്പാത്തിൽ പട്ടാപ്പകൽ യുവതി ബലാത്സംഗത്തിനിരയായി. യുവതിയെ രക്ഷിക്കുന്നതിന് പകരം ജനക്കൂട്ടം വീഡിയോ പകർത്തുകയായിരുന്നു. ഞെട്ടിക്കുന്ന സംഭവത്തിൻ്റെ വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പിന്നീട് പൊതുജന മധ്യത്തിൽ ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി ലോകേഷിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി ഉജ്ജയിൻ എസ്പി പ്രദീപ് ശർമ പറഞ്ഞു. പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റ് ജീവിക്കുന്നയാളാണ് പ്രതി.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച ശേഷം മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പൊതുജനത്തിന് മുന്നിൽ ക്രൂരകൃത്യം നടന്നിട്ടും ആരും യുവതിയെ സഹായിക്കാനോ പൊലീസിനെ അറിയിക്കാനോ തയ്യാറായില്ല.
undefined
Read More.... മൂർഖൻ പാമ്പിനെ പിടികൂടി വായ്ക്കകത്താക്കി ഷോ, എല്ലാം ഒരു നിമിഷം കൊണ്ടവസാനിച്ചു, കടിയേറ്റ 21കാരന് ദാരുണാന്ത്യം
പുണ്യഭൂമിയായ ഉജ്ജയിനിൽ നടന്ന ഇത്തരമൊരു സംഭവം മാനവികതയ്ക്ക് കളങ്കം വരുത്തിയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. എംപിസിസി അധ്യക്ഷൻ ജിതു പട്‌വാരിയും മുൻ മുഖ്യമന്ത്രി കമൽനാഥും സർക്കാറിനെതിരെ രംഗത്തെത്തി.