ഗുഡ്‌സ് ഓട്ടോയില്‍ 733 ലിറ്റര്‍ മാഹി മദ്യം; കയ്യോടെ പൊക്കി എക്‌സൈസ്

By Web TeamFirst Published Dec 15, 2023, 2:40 PM IST
Highlights

ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് എക്‌സൈസ് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. 

കണ്ണൂര്‍: തലശേരിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തിക്കൊണ്ടു വരികെയായിരുന്ന 733 ലിറ്റര്‍ പോണ്ടിച്ചേരി മദ്യം കസ്റ്റഡിയിലെടുത്തതായി എക്‌സൈസ്. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി എ.കെ ചന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് എക്‌സൈസ് വകുപ്പ് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. 

എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വിജേഷിന്റെ നേതൃത്വത്തിലുള്ള ടീമും, കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നാണ് പരിശോധന നടത്തിയത്. സംഘത്തില്‍ സി.പി ഷാജി, സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദന്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, വിഷ്ണു എന്‍. സി, ബിനീഷ് എ.എം, ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു. 

Latest Videos


സമയക്രമം പാലിക്കാതെ പ്രവര്‍ത്തനം, ബാറിനെതിരെ കേസ്

കൊല്ലം: കൊല്ലത്ത് സമയക്രമം പാലിക്കാതെ പ്രവര്‍ത്തിച്ച ബാറിനെതിരെ കേസെടുത്ത് എക്‌സൈസ്. അസി: എക്‌സൈസ് കമ്മീഷണര്‍ ടി അനി കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും കൊല്ലം എക്‌സൈസ് സംഘവും ചേര്‍ന്നാണ് ബാറില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടല്‍ സീ പാലസ് എന്ന സ്ഥാപനമാണ് അനുവദനീയമായ സമയത്തിന് മുന്‍പ് തുറന്ന് മദ്യവില്‍പ്പന നടത്തിയത്. സ്‌ക്വാഡ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ അന്‍പതോളം കസ്റ്റമേഴ്‌സ് ബാറില്‍ ഉണ്ടായിരുന്നു. ബാറിലെ വില്‍പ്പനക്കാരായ സുരേഷ് ലാല്‍, ഗിരീഷ് ചന്ദ്രന്‍, സ്ഥാപനത്തിന്റെ ലൈസന്‍സി രാജേന്ദ്രന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു.

ഗർഭിണിയെയും മകനെയും കാണാതായെന്ന് പരാതി; 'പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയത് കുറിപ്പ് എഴുതി വച്ച ശേഷം' 
 

tags
click me!