ഗില്ലിനെ ഒഴിവാക്കിയത് രോഹിത്തുമായുണ്ടായ വഴക്കിനെ തുടര്‍ന്നോ? കാരണം മറ്റൊന്നാണെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published Jan 14, 2024, 10:41 PM IST
Highlights

ഗില്ലിനോട് ചൂടായിതിന്റെ ബാക്കിയായിട്ടാണ് അദ്ദേഹത്തെ രണ്ടാം ടി20യില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആരാകരുടെ വാദം. അത്തരത്തില്‍ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നു. എന്നാലതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനോട് കയര്‍ത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ രോഹിത് റണ്‍സെടുക്കാതെ പുറത്തായതിന് പിന്നാലെയാണ് സംഭവം. ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റണ്ണൗട്ടാവുന്നത്. നിര്‍ത്താതെ ശകാരിച്ചാണ് രോഹിത് ഗ്രൗണ്ട് വിട്ടത്. ഇന്ന് രണ്ടാം ടി20ക്ക് ഇറങ്ങിയപ്പോള്‍ ഗില്‍ ടീമിലില്ലായിരുന്നു. പകരം യഷസ്വി ജെയ്സ്വാളാണ് കളിച്ചത്.

ഗില്ലിനോട് ചൂടായിതിന്റെ ബാക്കിയായിട്ടാണ് അദ്ദേഹത്തെ രണ്ടാം ടി20യില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആരാകരുടെ വാദം. അത്തരത്തില്‍ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നു. എന്നാലതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ആദ്യ ടി20യിലും ജെയ്സ്വാള്‍ തന്നെയാണ് കളിക്കേണ്ടിയിരുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ചെറിയ പരിക്ക് കാരണം യുവതാരത്തിന് കളിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ഗില്ലിന് ഇറങ്ങേണ്ടിവന്നത്. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇക്കാര്യം കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നേരത്തെ തിരൂമാനിച്ചുവെന്നാണ് വിവരങ്ങള്‍.

Latest Videos

രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്റെ വിജയാണ് ഇന്ത്യ സ്വന്തമാക്കിയത്. 172 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. യഷസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്കാണ് സ്ഥാനം നഷ്ടമായത്. ശുഭ്മാന്‍ ഗില്ലിന് പകരം യഷസ്വി ജെയ്സ്വാളും ടീമിലെത്തി.

ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, അസ്മതുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നെയ്ബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉല്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍.

ശുഭ്മാന്‍ ഗില്ലിന്‍റെ ശാപം! അന്ന് ഡക്ക്, ഇന്ന് ഗോള്‍ഡന്‍ ഡക്ക്; രോഹിത് ശര്‍മയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

click me!