ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് നാളെ, ഇന്ത്യൻ സമയം, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍

By Web TeamFirst Published Oct 23, 2024, 5:25 PM IST
Highlights

ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്.

പൂനെ: ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ പൂനെയില്‍ തുടക്കമാകും. ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ഇനിയൊരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകൾക്ക് തിരിച്ചടിയാവുമെന്നതിനാല്‍ എന്തു വിലകൊടുത്തും ജയിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം.

ബെംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നിനെ തുണക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനെയില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്ന് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടടുത്തുവെന്നും നാളെ കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

Latest Videos

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിയെ പിന്നിലാക്കി റിഷഭ് പന്ത്, ടി20 റാങ്കിംഗില്‍ സഞ്ജുവിന് സ്ഥാന നഷ്ടം

വേഗവും ബൗണ്‍സും  കുറഞ്ഞ പിച്ചായതിനാല്‍ നാലാം ഇന്നിംഗ്സ് ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ നാളെ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള സാധ്യതയാണുള്ളത്.

മത്സരം എപ്പോള്‍

ഇന്ത്യൻ സമം രാവിലെ 9.30നാണ് മത്സരം തുടങ്ങുക.

കാണാനുള്ള വഴികള്‍

ടിവിയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാം. ലൈസ് സ്ട്രീമിംഗില്‍ ജിയോ സിനിമയില്‍ ആരാധകര്‍ക്ക് മത്സരം സൗജന്യമായി കാണാനാകും.

ഇന്ത്യൻ ടീം ഇവരില്‍ നിന്ന്: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, സർഫറാസ് ഖാൻ, റിഷഭ് പന്ത്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ആകാശ് ദീപ്,ധ്രുവ് ജൂറൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!