ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ, സ്മിത്ത് ഗോൾഡൻ ഡക്ക്, 4 വിക്കറ്റ് നഷ്ടം; ഓസ്ട്രേലിയക്കും ബാറ്റിംഗ് തകർച്ച

By Web Team  |  First Published Nov 22, 2024, 2:11 PM IST

തന്‍റെ രണ്ടാം ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്


പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 37 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍പിഴുതാണ് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്നും അഞ്ച് റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. ഇന്ത്യക്കായി ബുമ്ര 9 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റെടുത്തു.

തിരിച്ചടി ബുമ്രയിലൂടെ

Latest Videos

undefined

തന്‍റെ രണ്ടാം ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത മക്സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെ സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചെങ്കിലും അനായാസ ക്യാച്ച് കോലി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. തന്‍റെ നാലാം ഓവറില്‍ ഉസ്മാന്‍ ഖവാജയെ(8) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിന്‍റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി.

or the amount of runs Steve Smith made here 😉 pic.twitter.com/AxnSWkzWrj https://t.co/65ZRGHV4w9

— Charlie (@AFCharlie__)

നേരിട്ട ആദ്യ പന്തില്‍ തന്നെ സ്മിത്തിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ട്രാവിസ് ഹെഡ് ഹര്‍ഷിത് റാണക്കെതിരെ ഒരോവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഭീഷണി ഉയര്‍ത്തിയെങ്കിലും തന്‍റെ അടുത്ത ഓവറില്‍ ഹെഡിനെ(11) ക്ലീന്‍ ബൗള്‍ഡാക്കിയ റാണ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി.

A MOMENT TO REMEMBER FOR LIFETIME FOR HARSHIT RANA. 🇮🇳

- What a Jaffa to dismiss Travis Head. pic.twitter.com/0hXPuosMvC

— Mufaddal Vohra (@mufaddal_vohra)

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ 150ന് പുറത്താകുകയായിരുന്നു. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. റിഷഭ് പന്ത് 37 റണ്‍സടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, ടോപ് സ്കോററായത് നിതീഷ് റെഡ്ഡി; ഓസ്ട്രേലിയക്കെതിരെ തകർന്നടിഞ്ഞ് ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!