ഒന്നാം ഇന്നിംഗ്സില്‍ 148 റണ്‍സിന് ഓൾ ഔട്ടായി 367 റൺസിന്‍റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ വെറും 87 റൺസിന് ഓള്‍ ഔട്ടായി
ജയ്പൂര്‍: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി.ഒരിന്നിങ്സിനും 280 റൺസിനുമായിരുന്നു രാജസ്ഥാന്‍റെ വിജയം.ഒന്നാം ഇന്നിംഗ്സില്‍ 148 റണ്‍സിന് ഓൾ ഔട്ടായി 367റൺസിന്‍റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ വെറും 87 റൺസിന് ഓള്‍ ഔട്ടായി.സ്കോര്‍ രാജസ്ഥാൻ 515-9, കേരളം 148, 87.
ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിലാണ് രാജസ്ഥാൻ മൂന്നാം ദിവസം കളി തുടങ്ങിയത്. ഒൻപത് വിക്കറ്റിന് 515 റൺസെന്ന നിലയിൽ രാജസ്ഥാൻ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആഭസ് ശ്രീമാലി 67ഉം ഗുലാബ് സിങ് 30 റൺസുമായി പുറത്താകാതെ നിന്നു.നേരത്തെ 198 റൺസെടുത്ത് പുറത്തായ അനസിന്‍റെ പ്രകടനമായിരുന്നു രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ക്യാപ്റ്റനൊക്കെ അങ്ങ് ഐപിഎല്ലില്‍; പാറ്റ് കമിന്‍സിനെ അപ്പർ കട്ടിലൂടെ സിക്സിന് തൂക്കി നിതീഷ് റെഡ്ഡി
undefined
77 റൺസെടുത്ത ആകാഷ് മുണ്ടൽ, 64 റൺസെടുത്ത ജതിൻ എന്നിവരും രാജസ്ഥാൻ ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി അബിൻ ലാൽ നാലും അഭിരാം രണ്ടും തോമസ് മാത്യുവും കാർത്തിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. 24 റണ്‍സെടുത്ത അക്ഷയും 21 റണ്‍സെടുത്തു കാർത്തിക്കും 13 റണ്‍സെടുത്ത ക്യാപ്റ്റൻ അഹമ്മദ് ഇമ്രാനും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന്‍റെ നാലു ബാറ്റര്‍മാര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. രാജസ്ഥാന് വേണ്ടി ജതിൻ ഏഴ് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക