സ്വീകരിക്കാന്‍ ആരുമെത്തിയില്ല! ഓസ്‌ട്രേലിയയില്‍ പെട്ടിയും ബാഗുമെല്ലാം സ്വയം ചുമന്ന് പാകിസ്ഥാന്‍ താരങ്ങള്‍

By Web TeamFirst Published Dec 2, 2023, 8:29 AM IST
Highlights

ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. പാക് ടീം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെത്തിയിരുന്നു.

സിഡ്‌നി: ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പാകിസ്ഥാന്റേത്. കിരീടപ്രതീക്ഷകളുമായെത്തിയ ടീം അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണി നടത്തി. ബാബര്‍ അസമിന് നായകസ്ഥാനം തെറിച്ചു. ടി20 ക്രിക്കറ്റ് ടീമിന്റെ നായകനായി ഷഹീന്‍ അഫ്രീദിയെ തിരഞ്ഞെടുത്തു. ടെസ്റ്റില്‍ ഷാന്‍ മസൂദാണ് നയിക്കുന്നത്. ലോകകപ്പിന് ശേഷം ക്രിക്കറ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഓസീസ്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയോടെയാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്.

ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. പാക് ടീം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെത്തിയിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ടീമിന് മോശം അനുഭവമാണുണ്ടായത്. ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ താരങ്ങള്‍ക്ക് തന്നെ ചുമക്കേണ്ടി വന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരോ ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതരോ പാക് ടീമിനെ സ്വീകരിക്കാനെത്തിയില്ല. ഇതോടെയാണ് പാക് താരങ്ങള്‍ക്ക് ബാഗുകള്‍ ചുമക്കേണ്ടി വന്നത്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ബാഗുകള്‍ എടുത്തുകൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

Pakistan team has reached Australia to play 3 match Test series starting December 14.

Pakistani players loaded their luggage on the truck as no official was present. pic.twitter.com/H65ofZnhlF

— Cricketopia (@CricketopiaCom)

Latest Videos

ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന പാകിസ്ഥാന്‍ അതിനുശേഷം ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 കളടങ്ങിയ പരമ്പരയിലും കളിക്കും. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഹസന്‍ അലി, ഇമാം ഉള്‍ ഹഖ്, ഖുറം ഷഹ്സാദ്, മിര്‍ ഹംസ, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നൗമാന്‍ അലി, സയിം അയൂബ്, ആഗ സല്‍മാന്‍ , സര്‍ഫറാസ് അഹമ്മദ്, സൗദ് ഷക്കീല്‍, ഷഹീന്‍ അഫ്രീദി

ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം:

ആദ്യ ടെസ്റ്റ് - പെര്‍ത്ത്, 14-18 ഡിസംബര്‍ 2023

രണ്ടാം ടെസ്റ്റ് - മെല്‍ബണ്‍, 26-30 ഡിസംബര്‍ 2023

മൂന്നാം ടെസ്റ്റ് - സിഡ്‌നി, 3-7 ജനുവരി 2024.
 

അഞ്ച് വര്‍ഷം പത്താനുമായി ഡേറ്റിംഗ്! ഇതിനിടെ ഗംഭീര്‍ തുടര്‍ച്ചയായി വിളിച്ചിരുന്നു; അവകാശവാദവുമായി ബോളിവുഡ് നടി

click me!