ടോസ് ഹാര്‍ട്‌ലിയുടെ താഴ്ന്നു വന്ന പന്തില്‍ ശ്രേയസിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.
വിശാഖപട്ടണം: തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയുടെ ടെസ്റ്റ് ഇലവനില്‍ മധ്യനിരയില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ക്കായിട്ടില്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന ശ്രേയസ് ബൗണ്‍സറുകളില്‍ വീഴുന്നത് ഇന്ത്യന്‍ ടീമിന് വലിയ തലവേദനയുമാണ്. ശ്രേയസ് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ എതിരാളികള്‍ ബൗണ്‍സര്‍ എറിഞ്ഞ് ശ്രേയസിനെ പരീക്ഷിക്കാറുമുണ്ട്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ ശ്രേയസിന് ഇന്ന് വിശാഖപട്ടണത്ത് തുടങ്ങിയ രണ്ടാം ടെസ്റ്റില്‍ തിളങ്ങേണ്ടത് അനിവാര്യമായിരുന്നു. ഹൈദരാബാദില്‍ ആദ്യ ഇന്നിംഗ്സില്‍ 35ഉം രണ്ടാം ഇന്നിംഗ്സില്‍ 14ഉം റണ്‍സെടുത്ത് പുറത്തായ ശ്രേയസ് ഇന്ന് യശസ്വി ജയ്‌സ്വാളിനൊപ്പം 90 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റിയെങ്കിലും 27 റണ്‍സെടുത്ത് പുറത്തായി.
undefined
12 വര്‍ഷം, 4464 ദിവസം, ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങി; അവരില്‍ ഒരാള്‍ പോലുമില്ലാതെ
ടോസ് ഹാര്‍ട്‌ലിയുടെ താഴ്ന്നു വന്ന പന്തില്‍ ശ്രേയസിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. ശ്രേയസ് ബാറ്റ് ചെയ്യുന്നതിനിടെ പന്തെറിയാനെത്തിയ ഇംഗ്ലണ്ട് സ്പിന്നര്‍ ജോ റൂട്ട് ശ്രേയസിനെതിരെ ബൗണ്‍സര്‍ എറിയുന്നതിനും ഇന്ന് ആരാധകര്‍ സാക്ഷ്യം വഹിച്ചു. പേസര്‍മാര്‍ ബൗണ്‍സര്‍ എറിയുക സാധാരണമാണെങ്കിലും സ്പിന്നറായ ജോ റൂട്ടില്‍ നിന്ന് അത്തരമൊരു ബൗണ്‍സര്‍ പ്രതീക്ഷിച്ചില്ലെങ്കിലും പന്ത് പുള്‍ ചെയ്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് പറത്താന്‍ ശ്രേയസിനായി.
LMAO!!!
Even spinners are now bowling bouncers to Shreyas Iyer 🤣🤣🤣 pic.twitter.com/UffVe8mDS1
വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്. 179 റണ്‍സുമായി യശസ്വി ജയ്‌സ്വാളും അഞ്ച് റണ്‍സോടെ ആര്‍ അശ്വിനും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(14), ശുഭ്മാന്‍ ഗില്‍(34), രജത് പാടിദാര്‍(32), അക്സര്‍ പട്ടേല്‍(27), ശ്രീകര്‍ ഭരത്(17) എന്നിവരുടെ വിക്കറ്റുകളാണ് ശ്രേയസിന് പുറമെ ഇന്ത്യക്ക് നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക