പെർത്തില്‍ ഇന്ത്യയോട് തോറ്റതല്ല, അതിനെക്കാൾ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യം, തുറന്നു പറഞ്ഞ് മൈക്കൽ ക്ലാർക്ക്

By Web Team  |  First Published Dec 4, 2024, 1:02 PM IST

പെര്‍ത്ത് ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 93 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്.


അഡ്‌ലെയ്ഡ്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റതിനെക്കാള്‍തന്നെ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യമാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോലി നേടിയ സെഞ്ചുറിയാണ് ഓസ്ട്രേലിയ ഏറ്റവുമധികം ഭയക്കേണ്ടതെന്ന് ക്ലാര്‍ക്ക് ബിയോണ്ട് 23 പോഡ്കാസ്റ്റില്‍ പറഞ്ഞു.

പെര്‍ത്തില്‍ ഓസ്ട്രേലിയ തോറ്റുവെന്നത് ശരിയാണ്, പക്ഷെ ആദ്യ ടെസ്റ്റില്‍ തന്നെ വിരാട് കോലി സെഞ്ചുറി നേടിയെന്നതാണ് എന്നെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. എനിക്ക് തോന്നുന്നത്, ഈ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടാന്‍ പോകുന്ന താരം കോലിയായിരിക്കുമെന്നാണ്. ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി ടോപ് സ്കോററാവുക സ്റ്റീവ് സ്മിത്തായിരിക്കുമെന്നും ക്ലാര്‍ക്ക് പ്രവചിച്ചു.

Latest Videos

ഇന്ത്യക്ക് ആശ്വാസം, ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും തിരിച്ചടി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിൽ മാറ്റം

പെര്‍ത്ത് ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 93 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്. പെര്‍ത്തിലെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.

undefined

പിങ്ക് ടെസ്റ്റില്‍ മാര്‍നസ് ലാബുഷെയ്ന്‍ സെഞ്ചുറി നേടും. പക്ഷെ ഓസ്ട്രേലിയയുടെ ടോപ് സ്കോററാകുക സ്റ്റീവ് സ്മിത്തായിരിക്കും. ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരിക്കും. കാരണം, പിങ്ക് ബോള‍ കൂടുതല്‍ സ്വിംഗ് ചെയ്യും. അഡ്‌ലെയ്ഡില്‍ സീമിനെക്കാള്‍ കൂടുതല്‍ സ്വിംഗ് ബൗളര്‍മാര്‍ക്കാവും മികവ് കാട്ടാനാവുക. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക ജസ്പ്രീത് ബുമ്രയാകും. ബുമ്രയല്ലാതെ മറ്റൊരു പേര് പറയാനാകുന്നില്ല. കാരണം, അയാളൊരു പ്രതിഭാസമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

'കഴിഞ്ഞ 10 വർഷമായി അവനോട് സംസാരിച്ചിട്ടില്ല', ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!