ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കാഗിസോ റബാഡ രണ്ടാമതും ജോഷ് ഹോസല്‍വുഡ് മൂന്നാമതുമാണ്.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് തിരിച്ചടി. പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചുറിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന യശസ്വിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പുതിയ റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് രണ്ടാമതെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിൽ 171 റണ്‍സടിച്ച ഇന്നിംഗ്സാണ് ബ്രൂക്കിന് നേട്ടമായത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിംഗില്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ആണ് മൂന്നാമത്.
യശസ്വി നാലാം സ്ഥാനത്തുള്ളപ്പോള്‍ ആറാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. പെര്‍ത്തില്‍ സെഞ്ചുറി നേടിയെങ്കിലും വിരാട് കോലി ഒരു സ്ഥാനം നഷ്ടപ്പെടുത്തി പതിനാലാമതാണ്. പതിനെട്ടാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ താരം.
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കാഗിസോ റബാഡ രണ്ടാമതും ജോഷ് ഹോസല്‍വുഡ് മൂന്നാമതുമാണ്. പെര്‍ത്തില്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി.ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ആദ്യ 20ല്‍ മറ്റ് ഇന്ത്യൻ താരങ്ങളാരുമില്ല.
undefined
ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ അശ്വിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഓള്‍ റൗണ്ട് പ്രകടനമാണ് യാന്‍സന് നേട്ടമായത്. അശ്വിന്‍ മൂന്നാമതാണ്. അക്സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുണ്ട്. വെള്ളിയാഴ്ച അഡ്‌ലെയ്ഡില്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകചനം നടത്തിയാല്‍ ഇന്ത്യൻ താരങ്ങള്‍ക്ക് റാങ്കിംഗില്‍ നേട്ടമുണ്ടാക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക