ദക്ഷിണാഫ്രിക്കന്‍ പര്യടനം: ഏകദിന, ടി20 പരമ്പരകളില്‍ വിരാട് കോലി കളിക്കില്ല, തീരുമാനമെടുക്കാതെ രോഹിത്

By Web TeamFirst Published Nov 29, 2023, 10:22 AM IST
Highlights

വരും ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോകകപ്പ് ക്രിക്കറ്റില്‍ 11 ഇന്നിംഗ്സുകളില്‍ 765 റണ്‍സടിച്ച് ടോപ് സ്കോററായ വിരാട് കോലി മിന്നുന്ന ഫോമിലാണ്.

മുംബൈ: അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളില്‍ വിരാട് കോലി കളിക്കില്ല. ഈ പരമ്പരകളില്‍ നിന്ന് വിശ്രമം വേണമെന്നും ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ തയാറാണെന്നും കോലി ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം 10നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.

വരും ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോകകപ്പ് ക്രിക്കറ്റില്‍ 11 ഇന്നിംഗ്സുകളില്‍ 765 റണ്‍സടിച്ച് ടോപ് സ്കോററായ വിരാട് കോലി മിന്നുന്ന ഫോമിലാണ്. ലോകകപ്പിലെ താരമായും കോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് തല്‍ക്കാലം വിശ്രമം എടുക്കുകയാണെന്നും ടെസ്റ്റ് ക്രിക്കറ്റിലാണ് ഇനി ശ്രദ്ധയെന്നും കോലി  ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

Latest Videos

'അന്ന് മുംബൈയിലേക്ക് മാറാൻ ആഗ്രഹിച്ച ജഡേജയെ വിലക്കി, പക്ഷെ ഹാർദ്ദിക്കിന്‍റെ കാര്യത്തിൽ കണ്ണടച്ചു'വെന്ന് ആരോപണം

വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് എപ്പോള്‍ മടങ്ങിയെത്താനാകുമെന്ന് പിന്നീട് അറിയിക്കാമെന്നാണ് കോലി വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ 26ന് ബോക്സിംഗ് ഡേ ദിനത്തില്‍ സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് കേപ്‌ടൗണില്‍ നടക്കും. ലോകകപ്പിന് ശേഷം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കോലി ഇപ്പോള്‍.

വിരാട് കോലി കളിക്കില്ലെന്ന് വ്യക്തമായെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ സീരീസില്‍ കളിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ലോകകപ്പിനുശേഷം യുകെയില്‍ അവധി ആഘോഷിക്കുകയാണ് രോഹിത് ഇപ്പോള്‍. ഇന്ത്യന്‍ ക്യാപ്റ്റനായി തുടരുന്ന കാര്യത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിത്തുമായും സെലക്ടര്‍മാരുമായും അടുത്ത മാസം ആദ്യം സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!