സ്റ്റാര്‍ക്കിന് 25 കോടിയെങ്കില്‍ കോലിക്കും ബുമ്രക്കുമൊക്കെ എത്ര കൊടുക്കണം; തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

By Web TeamFirst Published Dec 20, 2023, 5:52 PM IST
Highlights

എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ലേലത്തില്‍ 24.75 കോടിയൊക്കെ കിട്ടുമെങ്കില്‍ വിരാട് കോലി ലേലത്തിനെത്തിയിരുന്നെങ്കില്‍ എത്ര കിട്ടുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ 24.75 കോടി മുടക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികളെ ഞെട്ടിച്ചുവെങ്കിലും ഇത്രയും വലിയ തുക ഒരു കളിക്കാരനുവേണ്ടി മാത്രം മുടക്കിയതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. 20.50 കോടിക്ക് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈരദാബാദ് ടീമിലെത്തിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൊല്‍ക്കത്ത 24.75 കോടി ചെലവിട്ട് സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ച് ഞെട്ടിച്ചത്.

എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ലേലത്തില്‍ 24.75 കോടിയൊക്കെ കിട്ടുമെങ്കില്‍ വിരാട് കോലി ലേലത്തിനെത്തിയിരുന്നെങ്കില്‍ എത്ര കിട്ടുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കോലിയൊക്കെ ലേലത്തിന് വന്നിരുന്നെങ്കില്‍ 42 കോടിയൊക്കെ നേടുമായിരുന്നുവെന്നാണ് ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. നാളെ ബുമ്രയോ കോലിയോ ടീം വിടാന്‍ ആഗ്രഹിക്കുകയും ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ എന്താകും സംഭവിക്കുക. ഇന്നലത്തെ ലേലത്തില്‍ സ്റ്റാര്‍ക്കിന് 24.75 കോടി മുടക്കുമെങ്കില്‍ കോലിക്ക് 42 കോടിയും ബുമ്രക്ക് 35 കോടിയുമൊക്കെ കിട്ടേണ്ടെ. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ലേലത്തില്‍ എന്തോ തകരാറുണ്ടെന്ന് വേണം കരുതാന്‍.

Latest Videos

അടിസ്ഥാന വില 20 ലക്ഷം, പക്ഷെ 10 കോടി മുടക്കിയിട്ടായാലും അവനെ ടീമിലെത്തിക്കുമെന്ന് ഗാംഗുലി അന്നേ പറഞ്ഞു

ലേലത്തില്‍ വിദേശ കളിക്കാര്‍ക്ക് വന്‍തുകയും ഇന്ത്യന്‍ താരങ്ങള്‍ക്ക് അതിനെക്കാള്‍ കുറഞ്ഞ തുകയും ലഭിക്കുന്നത് നീതീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ വിദേശകളിക്കാരെ ലേലത്തില്‍ വിളിച്ചെടുക്കാവുന്ന തുകക്ക് ഒരു പരിധി വെക്കുന്നത് നല്ലതാണ്. 20.5 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് പാറ്റ് കമിന്‍സിനെ ടീമിലെത്തിച്ചുവെങ്കിലും കമിന്‍സിനെ ക്യാപ്റ്റനാക്കിയാല്‍ മാത്രമെ അവരുടെ തീരുമാനം ന്യായീകരിക്കാനാവു എന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്നലെ നടന്ന മിനി താരലേലത്തിലാണ് സ്റ്റാര്‍ക്കിനെയും കമിന്‍സിനെയും ഐപിഎല്‍ ലേല ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുക നല്‍കി കൊല്‍ക്കത്തയും ഹൈദരാബാദും ടീമിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!