ഐപിഎല്ലിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമായി ഏറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്തത് ബൗണ്ടറിയില്‍ പഞ്ചാബ് താരം നിക്കൊളാസ് പുരാന്‍റെ സിക്സ് സേവ് ചെയ്ത അത്ഭുത പ്രകടനമായിരുന്നു.
മുംബൈ:ഐപിഎല്ലില്‍ അഞ്ചാം വട്ടവും കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ജേതാക്കളായത് മുംബൈ അല്ല. ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താതെ പുറത്തായെങ്കിലും ടൂര്‍ണമെന്‍റ് സമയത്ത് ഏറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്ത ടീം ചെന്നൈ സൂപ്പര്‍ കിംഗ്സായിരുന്നു. ബാംഗ്ലൂര്‍ രണ്ടാമത്തെത്തിയപ്പോള്‍ മുംബൈ മൂന്നാമതും ഹൈദരാബാദ് നാലാമതും കൊല്‍ക്കത്ത അഞ്ചാമതും രാജസ്ഥാന്‍ ആറാമതും പഞ്ചാബ് ഏഴാമതും ഡല്‍ഹി എട്ടാമതുമാണ് ട്വിറ്ററില്‍ ഫിനിഷ് ചെയ്തത്.
ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമോ എന്ന അഭ്യൂഹങ്ങളും രോഹിത് ശര്‍മയുടെ പരിക്കുമെല്ലാം ഉണ്ടായിരുന്നെങ്കിലും ഐപിഎല്ലിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്ത കളിക്കാരന്‍ ഇവരാരുമല്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെക്കുറിച്ചായിരുന്നു. ഐപിഎല്ലില്‍ ആവേശപ്പോരാട്ടങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്ത മത്സരം ഉദ്ഘാടന മത്സരമായ ചെന്നൈ -മുംബൈ മത്സരത്തെക്കുറിച്ചായിരുന്നു.
Group stage done ✅
👀 on the playoffs now pic.twitter.com/eZY0f730FS
undefined
രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട മുംബൈ-ഡല്‍ഹി പോരാട്ടം മത്സരങ്ങളുടെ ട്വീറ്റ് കണക്കില്‍ മൂന്നാമതാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമായി ഏറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്തത് ബൗണ്ടറിയില്‍ പഞ്ചാബ് താരം നിക്കൊളാസ് പുരാന്‍റെ സിക്സ് സേവ് ചെയ്ത അത്ഭുത പ്രകടനമായിരുന്നു. പുരാനെ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചെയ്ത ട്വീറ്റ് 23000 പേരാണ് റീ ട്വീറ്റ് ചെയ്തത്.
This is the best save I have seen in my life. Simply incredible!! 👍 pic.twitter.com/2r7cNZmUaw
— Sachin Tendulkar (@sachin_rt)ക്രിസ് ഗെയ്‌ലിന്‍റെ സീസണിലെ അരങ്ങേറ്റം രണ്ടാമതും രാഹുലിന്‍റെ സെഞ്ചുറി മൂന്നാമതും മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ ബൗളിംഗ് നാലാമതുമെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നായകസ്ഥാനം കൈവിട്ടതാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ഹാഷ് ടാഗുകളില്‍ #IPL2020 ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ #Whistelpody, #CSK, #Yellove and #Playbold എന്നിവയാണ് അടുത്ത അഞ്ച് സ്ഥാനങ്ങളില്‍.