വിജയ് ഹസാരെ ട്രോഫിയില്‍ രഹാനെയുടെ മുംബൈയെ ഞെട്ടിച്ച് ത്രിപുര, കേരളം ഒന്നാമത്, ക്വാര്‍ട്ടര്‍ പ്രതീക്ഷ

By Web TeamFirst Published Dec 4, 2023, 12:48 PM IST
Highlights

ഇതോടെ ആറ് കളികളില്‍ 20 പോയന്‍റ് വീതമുള്ള കേരളം മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ(+1.916) കരുത്തിലാണ് മുംബൈയെ(+1.743) മറികടന്ന് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആറ് കളികളില്‍ 12 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള റെയില്‍വേസുമായാണ് കേരളത്തിന്‍റെ അവസാന മത്സരം.

ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈയെ ത്രിപുര അട്ടിമറിച്ചതോടെ പോയന്‍റ് പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. അഞ്ച് കളികളില്‍ അഞ്ച് ജയവുമായി ഒന്നാമതായിരുന്ന മുംബൈ ഇന്നലെ ത്രിപുരയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് കേരളത്തിന് ഗുണകരമായത്.

ഇതോടെ ആറ് കളികളില്‍ 20 പോയന്‍റ് വീതമുള്ള കേരളം മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ(+1.916) കരുത്തിലാണ് മുംബൈയെ(+1.743) മറികടന്ന് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആറ് കളികളില്‍ 12 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള റെയില്‍വേസുമായാണ് കേരളത്തിന്‍റെ അവസാന മത്സരം.

Latest Videos

ടി20 പരമ്പരയില്‍ മറ്റാരും ഓസീസിനെ ഇങ്ങനെ തല്ലിയിട്ടില്ല, ചരിത്രനേട്ടം കുറിച്ച് റുതുരാജ് ഗെയ്ക്‌വാദ്

ആറ് കളികളില്‍ മൂന്ന് ജയവും 12 പോയന്‍റുമുള്ള ത്രിപുര മൂന്നാം സ്ഥാനത്താണ്. ഈ സീസണില്‍ കരുത്തരായ രണ്ടാമത്തെ ടീമിനെയാണ് ത്രിപുര അട്ടിമറിക്കുന്നത്. നേരത്തെ ചേതശ്വര്‍ പൂജാരയുടെ നേതൃത്വത്തിലിറങ്ങിയ സൗരാഷ്ട്രയെയും ത്രിപുര വീഴ്ത്തിയിരുന്നു. ഗ്രൂപ്പ് ബിയില്‍ 20 പോയന്‍റുമായി വിദര്‍ഭ ഒന്നാമതും 16 പോയന്‍റുള്ള ജാര്‍ഖണ്ഡ് രണ്ടാമതുമാണ്. ഗ്രൂപ്പ് സിയില്‍ 24 പോയന്‍റുള്ള ഹരിയാന ഒന്നാമതും 20 പോയന്‍റുള്ള കര്‍ണാടക രണ്ടാമതുമാണ്. ഗ്രൂപ്പ് ഡിയില്‍ രാജസ്ഥാന്‍ ഒന്നാമതും 14 പോയന്‍റുള്ള ഗുജറാത്ത് രണ്ടാമതുമാണ്. ഗ്രൂപ്പ് ഇയില്‍ ബംഗാള്‍ ഒന്നാമതും തമിഴ്നാട് രണ്ടാം സ്ഥാനത്തുമാണ്.

ചെണ്ടയായി സാം കറൻ, ബട്‌ലര്‍ക്ക് നിരാശ; കൂറ്റൻ സ്കോർ നേടിയിട്ടും ആദ്യ ഏകദിനത്തിൽ വിന്‍ഡീസിനോട് തോറ്റ് ഇംഗ്ലണ്ട്

ഇന്നലെ മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ത്രിപുര 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(78)അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിട്ടും മുംബൈ 40.1 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായി. 52 റണ്‍സെടുത്ത ഓപ്പണര്‍ ജേ ഗോകുല്‍ ബിസ്തയാണ് മുംബൈക്കായി തിളങ്ങിയ മറ്റൊരു താരം. സര്‍ഫ്രാസ് ഖാനും(26) ഷാര്‍ദ്ദുല്‍ താക്കൂറും(13) നിരാശപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!