ഇന്ത്യന്‍ ജയം സമ്മാനിച്ച സന്തോഷത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല എന്നാണ് പാര്‍ലമെന്‍റില്‍ ധനമന്ത്രിയുടെ വാക്കുകള്‍.
ദില്ലി: ഓസ്‌ട്രേലിയയില്‍ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയം നേടിയ ടീം ഇന്ത്യയെ ബജറ്റ് പ്രസംഗത്തില്‍ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ത്യന്‍ ജയം സമ്മാനിച്ച സന്തോഷത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല എന്നും എല്ലാവര്‍ക്കും പ്രചോദനമാണ് നേട്ടം എന്നുമാണ് പാര്‍ലമെന്‍റില്‍ ധനമന്ത്രിയുടെ വാക്കുകള്‍.
നിര്‍മ്മലാ സീതാരാമന്‍റെ പറഞ്ഞത്...
'ടീം ഇന്ത്യ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നേടിയ ഉജ്ജ്വല വിജയത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ഒരു രാജ്യം എന്ന നിലയ്‌ക്ക് ഞങ്ങൾക്കുണ്ടായ അളവറ്റ സന്തോഷത്തെക്കുറിച്ച് സ്‌മരിക്കാതിരിക്കാനാവുന്നില്ല. നമ്മുടെ, പ്രത്യേകിച്ച് യുവാക്കളുടെ പ്രതിഭയും മികച്ച പ്രകടനം കാഴ്ചവെക്കാനും വിജയം നേടാനുമുള്ള അദമ്യമായ ഉത്സാഹവുമാണ് ഈ വിജയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
പ്രശംസിച്ച് പ്രധാനമന്ത്രിയും
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ടീം ഇന്ത്യയുടെ കഠിനാധ്വാനത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ചിരുന്നു. 'ഈ മാസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് നമുക്ക് സന്തോഷവാര്‍ത്തയാണ് കേള്‍ക്കാനാകുന്നത്. തുടക്കത്തിലെ പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരിക്കുന്നു. നമ്മുടെ ടീമിന്‍റെ കഠിനാധ്വാനവും ടീം വര്‍ക്കും ശരിക്കും പ്രചോദനമാണ്'- പ്രധാനമന്ത്രി പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ചരിത്രം കുറിച്ചത്. അഡ്‌ലെയ്‌ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നാണകെട്ട തോല്‍വി നേരിട്ട ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ചരിത്രത്തിലാദ്യമായി ഗാബയില്‍ ജയിക്കാനും ടീം ഇന്ത്യക്കായി. ഇന്ത്യ മറ്റൊരു ടെസ്റ്റ് ജയിച്ചത് മെല്‍ബണിലാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്.
പ്രതിരോധം...ആക്രമണം...അതിജീവനം; ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ, പരമ്പര