മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ്.
ബ്രിസ്‌ബേന്‍: തന്റെ ഫോമിനെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഗ്ലെന്‍ മാക്‌സവെല്‍ ഇന്ന് കൊടുത്തത്. പാകിസ്ഥാനെതിരെ ആദ്യ ടി20യില്‍ 19 പന്തുകള്‍ മാത്രം നേരിട്ട മാക്‌സി 43 റണ്‍സാണ് അടിച്ചെടുത്തത്. മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ ഓസീസ് ജയിക്കുകയും ചെയ്തു. മഴയെ തുടര്‍ന്ന് ഏഴ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നതാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ലെറ്റ് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്.
മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ്. ഇതിലെ ഒരു സിക്‌സാണ് സോഷ്യല്‍ മീഡിയിയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ പായിച്ച സിക്‌സായിരുന്നു അത്. റിവേഴ്‌സ് സ്വീപ്പിലൂടെയാണ് മാക്‌സി സിക്‌സ് നേടുന്നത്. വീഡിയോ കാണാം...
undefined
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി. പാകിസ്ഥാന്റെ ആദ്യ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മറുപടി ബാറ്റിംഗില്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ (8), മുഹമ്മദ് റിസ്വാന്‍ (0), ബാബര്‍ അസം (3), ഉസ്മാന്‍ ഖവാജ (4), അഗ സല്‍മാന്‍ (4), ഇര്‍ഫാന്‍ ഖാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ ആറിന് 24 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു പാകിസ്ഥാന്‍. പിന്നീട് ഹസീബുള്ള ഖാന്‍ (12), അബ്ബാസ് അഫ്രീദി (10 പന്തില്‍ പുറത്താവാരെ 20), ഷഹീന്‍ അഫ്രീദി (11) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 50 കടത്തിയത്. നസീം ഷായാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ രണ്ടും സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓസീസിന്റെ തുടക്കവും മോശമായിരുന്നു. ഓപ്പണര്‍മാരായ മാത്യൂ ഷോര്‍ട്ട് (7), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് മ്ാക്‌സ്‌വെല്‍ - ടിം ഡേവിഡ് (10) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മടങ്ങിയെങ്കിലും മാര്‍കസ് സ്‌റ്റോയിനിസിന്റെ (21) ഇന്നിംഗ്‌സ് സ്‌കോര്‍ 100നടുത്തെത്തിച്ചു. അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റെടുത്തു.