കളി തുടങ്ങാനിരിക്കെ ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിച്ച് ഫീല്‍ഡ് അമ്പയര്‍മാ‌ർ, പിന്നാലെ പൊലീസെത്തി അറസ്റ്റ്

By Web TeamFirst Published Dec 31, 2023, 9:18 AM IST
Highlights

30000 ഡോളറോളം സംഘാടകര്‍ പ്രതിഫലമായി നല്‍കാനുണ്ടെന്നും കുടിശ്ശിക തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ കളി നിയന്ത്രിക്കാനായി ഗ്രൗണ്ടിലിറങ്ങില്ലെന്നും അമ്പയര്‍മാര്‍ വാശിപിടിച്ചതോടെയാണ് സംഘാടകര്‍ പൊലിസിനെ വിളിച്ചത്.

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഫീല്‍ഡ് അമ്പയറുടെ ചുമതലയുണ്ടായിരുന്ന അമ്പയറെ പൊലീസെത്തി അറസ്റ്റ് ചെയ്തു. കളി തുടങ്ങാനിരിക്കെ ഫീല്‍ഡിലിറങ്ങാന്‍ അമ്പയര്‍ വിസമ്മതിച്ചോതോടെ അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് അമ്പയര്‍മാര്‍ ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിച്ചത്.

30000 ഡോളറോളം സംഘാടകര്‍ പ്രതിഫലമായി നല്‍കാനുണ്ടെന്നും കുടിശ്ശിക തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ കളി നിയന്ത്രിക്കാനായി ഗ്രൗണ്ടിലിറങ്ങില്ലെന്നും അമ്പയര്‍മാര്‍ വാശിപിടിച്ചതോടെയാണ് സംഘാടകര്‍ പൊലിസിനെ വിളിച്ചത്. പൊലീസെത്തി അമ്പയര്‍മാരെ അറസ്റ്റ് ചെയ്തത് ലീഗിന് തന്നെ നാണക്കേടാവുകയും ചെയ്തു.

Here's the drama unfolding in Houston, Texas. pic.twitter.com/7aKfaFkce7

— Peter Della Penna (@PeterDellaPenna)

Latest Videos

ഏഴ് ടീമുകളാണ് അമേരിക്കന്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന്‍റെ സഹ ആതിഥേയര്‍ കൂടിയായ അമേരിക്ക ലോകകപ്പില്‍ മത്സരിക്കുന്നുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനൊപ്പമാണ് അമേരിക്ക ടി20 ലോകകപ്പിന് ആദ്യമായി ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് മുമ്പ് നടന്ന സംഭനം അമേരിക്കയിലെ ക്രിക്കറ്റ് ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്.

Here's another update from the drama unfolding in Texas today at the American Premier League T20 cricket event. Umpires who had the cops called on them by APL official for not taking the field say they refused to take the field because they were owed... Approximately $30,000. https://t.co/rzodjRUVSg pic.twitter.com/VaK5WLeyXM

— Peter Della Penna (@PeterDellaPenna)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!