ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും പാക്കിസ്ഥാനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പില്‍ ഫേവറൈറ്റുകള്‍ ഇന്ത്യ തന്നെയാണെന്ന് അക്രം പറഞ്ഞു.
കറാച്ചി: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഇതുവരെ വിരാമമായിട്ടില്ല. ഇന്ത്യയില്‍ കൊവിഡ് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാനുള്ള സാധ്യതകള്‍ കൂടുതലാണ്. വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ സാധ്യത കൂടുതല്‍ ആര്‍ക്കെന്ന് പ്രവചിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ വസീം അക്രം.
ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും പാക്കിസ്ഥാനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പില്‍ ഫേവറൈറ്റുകള്‍ ഇന്ത്യ തന്നെയാണെന്ന് അക്രം പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഭയരഹിതമായാണ് ഇന്ത്യ കളിക്കുന്നതെന്നും അക്രം വ്യക്തമാക്കി. ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാധ്യതയുണ്ട്.
undefined
Also Read: ടി20 ലോകകപ്പ് വേദി; പ്രത്യേകയോഗം വിളിച്ച് ബിസിസിഐ
ന്യൂസിലന്‍ഡാണ് സാധ്യതയുള്ള മറ്റൊരു ടീം. വെസ്റ്റ് ഇന്‍ഡീസിനെക്കുറിച്ച് പ്രവചിക്കാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ടെങ്കിലും ഏത് ടീമും ഭയക്കുന്ന ടീമാണ് അവരുടേത്. പാക്കിസ്ഥാന്‍ കിരീടം ഉയര്‍ത്തുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ചില മേഖലകളില്‍ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം പറഞ്ഞു.
Also Read: ടി20 ലോകകപ്പ്: ടീമുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്താനൊരുങ്ങി ഐസിസി
12 വര്‍ഷത്തെ ഇടവേളക്കുശേഷം പാക്കിസ്ഥാന്‍ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. 2009ലാണ് പാക്കിസ്ഥാന്‍ അവസാനം കിരീടം ഉയര്‍ത്തിയത്. എന്നാല്‍ ടീം കോംബിനേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പാക്കിസ്ഥാന്‍ പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്നങ്ങള്‍ പരിഹരിച്ചാലെ പാക്കിസ്ഥാന് സാധ്യതകളുള്ളുവെന്നും അക്രം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona