സഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടി നടത്തിയ നാടകം മാത്രം! ടി20 ടീമില്‍ നിന്ന് തഴഞ്ഞ തീരുമാനത്തില്‍ ആരാധക രോഷം

By Web TeamFirst Published Dec 1, 2023, 9:50 PM IST
Highlights

ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാന്‍ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറയുന്നത്.

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതോടെ ടി20 ലോകകപ്പിനുള്ള ടീമിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായി. അടുത്ത വര്‍ഷം ജൂണില്‍, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഉണ്ടാവില്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ്. സഞ്ജുവിനെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്.

ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാന്‍ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിലെ ചോദ്യം ഇങ്ങനെയാണ്. ''ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ സഞ്ജു ഉള്‍പ്പെട്ടു. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഏകദിന ലോകകപ്പില്‍ നിന്ന് തഴഞ്ഞത്.? മാത്രമല്ല, ഏകദിനത്തില്‍ നിന്ന് സൂര്യകുമാര്‍ പുറത്താക്കപ്പെടുകയും ചെയ്തു. ഏകദിന ലോകകപ്പ്് വര്‍ഷത്തില്‍ സഞ്ജുവിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ടി20 ലോകകപ്പ് വരുമ്പോള്‍, ഏകദിന ലോകകപ്പിലും ഉള്‍പ്പെടുത്തുന്നു. ബുദ്ധിപരമായ രാഷ്ട്രീയമാണിത്.'' പോസ്റ്റില്‍ പറയുന്നു... 

in ODIs vs SA
Why they didn't selected him in WC then ? and suddenly SKY dropped

When It’s ODI WC Year- They selects Sanju in T20I

When It’s T20 WC Year- They selects Sanju in ODI
amazing politics👏 pic.twitter.com/g4fX4al6WH

— SANJU SAMSON FAN'S (@SANJUSAMSONFANS)

Latest Videos

ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാന്‍ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറയുന്നത്.

ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടതുള്ളു. മാത്രമല്ല രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് സഞ്ജുവിനെ ഏകദിന ടീമില്‍ പോലും ഉള്‍പ്പടുത്തിയത്. അവര്‍ തിരിച്ചെത്തുമ്പോള്‍ സ്ഥാനമൊഴിയേണ്ടി വരും. 

ഏകദിന ടീമില്‍ ഇഷാന്‍, സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. സഞ്ജുവിനൊപ്പം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. റിങ്കുവിന് ഏകദിന ടീമിലേക്കും വിളിയെത്തി. 

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

ലോകകപ്പ് ട്രോഫിയില്‍ ചവിട്ടിയുള്ള ആഘോഷം; വിവാദ ചിത്രത്തില്‍ പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാര്‍ഷ്

click me!