മറ്റൊരു യുവതാരവും ഇങ്ങനെ നാണംകെട്ടിട്ടില്ല, അവസരങ്ങൾ അടിച്ചു തുലച്ച് വീണ്ടും ശുഭ്മാൻ ഗിൽ, മോശം റെക്കോര്‍ഡ്

By Web TeamFirst Published Feb 2, 2024, 5:35 PM IST
Highlights

ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കത്തിലെ മടങ്ങിയതോടെ വണ്‍ ഡൗണായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ 34 റണ്‍സുമായി തുടങ്ങി പ്രതീക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ 11 ഇന്നിംഗ്സിലെ ഗില്ലിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിനിറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ 11 ഇന്നിംഗ്സില്‍ ഒരു തവണ പോലും 50 കടന്നില്ലെന്ന നാണക്കേടിനൊപ്പം ഗില്ലിനെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നിട്ടും ഗില്ലിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചത് വിരാട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കത്തിലെ മടങ്ങിയതോടെ വണ്‍ ഡൗണായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ 34 റണ്‍സുമായി തുടങ്ങി പ്രതീക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ 11 ഇന്നിംഗ്സിലെ ഗില്ലിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. ജെയിംസ് ആന്‍ഡേഴ്സനെതിരെ പലപ്പോഴും പതറിയ ഗില്‍ ഒടുവില്‍ ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗിന് മുന്നില്‍ തന്നെ വീണു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്ത് മറ്റൊരു യുവതാരത്തിന്‍റെ പേരിലില്ലാത്ത ഒരു നാണംകെട്ട റെക്കോര്‍ഡും ഗില്ലിന്‍റെ പേരിലായി.

Latest Videos

12 വര്‍ഷം, 4464 ദിവസം, ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങി; അവരില്‍ ഒരാള്‍ പോലുമില്ലാതെ

കരിയറില്‍ ആദ്യ 40 ടെസ്റ്റ് ഇന്നിംഗ്സുകള്‍ക്ക് ശേഷവും ബാറ്റിംഗ് ശരാശരി 30ല്‍ താഴെ നില്‍ക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് ഗില്‍ ഇപ്പോള്‍. കൃഷ്ണമാചാരി ശ്രീകാന്തും ഗുണ്ടപ്പ വിശ്വനാഥും മാത്രമാണ് ടെസ്റ്റ് കരിയറില്‍ 40 ഇന്നിംഗ്സുകള്‍ക്ക് ശേഷവും ബാറ്റിംഗ് ശരാശരി 30ന് താഴെ ഉണ്ടായിരുന്ന ഇന്ത്യൻ ബാറ്റര്‍മാര്‍.

രോഹിത് അന്നേ പറഞ്ഞു, ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാറാണ് അവനെന്ന്, ഇന്നത് യാഥാർത്ഥ്യമാക്കി യശസ്വി ജയ്സ്വാൾ

വിരാട് കോലി മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയാല്‍ ശുഭ്മാന്‍ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമെന്നാണ് കരുതുന്നത്. കോലി കളിച്ചില്ലെങ്കില്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാനെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. കോലി വ്യക്തിപരമായ കാരണങ്ങളാലാണ് ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. രാഹുലാകട്ടെ പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!