പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം നേരെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ഇന്ത്യൻ ടീം ചാർട്ടേർഡ് വിമാനത്തില്‍ മുംബൈയിലേക്ക് പോയി.
മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ രണ്ടാമത്തെ നക്ഷത്രമുള്ള ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ട് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ രണ്ടാമത്തെ ടി20 ലോകകപ്പ് നേട്ടം കാണിക്കുന്നതാണ് ജേഴ്സിയില്‍ ഇടതു നെഞ്ചിന് മുകളിലെ ബിസിസിഐ ലോഗോക്ക് മുകളിലുള്ള രണ്ട് നക്ഷത്രങ്ങള്‍.2007ലെ ടി20 ലോകകപ്പില്‍ കിരീടം നേടിയശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ ജേഴ്സിയില്‍ രണ്ടാമതൊരു നക്ഷത്രം കൂടി ഇടം നേടുന്നത്.
രാവിലെ ആറരയോടെ ഡല്‍ഹി വിമാന്നത്തവളത്തിലെത്തിയ ഇന്ത്യൻ ടീം ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചശേഷം പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രഭാത ഭക്ഷണത്തിന് പോയി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം നേരെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ഇന്ത്യൻ ടീം ചാർട്ടേർഡ് വിമാനത്തില്‍ മുംബൈയിലേക്ക് പോയി.
undefined
ഐസിസി ലോകകപ്പ് ഇലവനില്‍ 6 ഇന്ത്യൻ താരങ്ങള്‍, ഒരു ദക്ഷിണാഫ്രിക്കന്‍ താരം പോലുമില്ല; കോലിക്കും ഇടമില്ല
മൂന്ന് മണിയോടെ മുംബൈയില്‍ വിമാമനിറങ്ങിയ ഇന്ത്യൻ ടീം വൈകിട്ട് അഞ്ച് മണിക്ക് മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസിൽ വാംഖഡെ സ്റ്റേഡിയത്തിലേക്ക് വിക്ടറി മാര്‍ച്ച് നടത്തും. മുംബൈയില്‍ വിമാനമിറങ്ങിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ തന്നെ ആയിരങ്ങളാണ് എത്തിയത്. വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീമിന് സ്വീകരണച്ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങ് കാണാന്‍ ഇപ്പോഴെ സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇരച്ചെത്തിയിട്ടുണ്ട്.
വിക്ടറി മാര്‍ച്ച് കാണാനുള്ള വഴികള്‍
ലോകകപ്പുമായുള്ള ഇന്ത്യൻ ടീമിന്‍റെ വിക്ടറി മാര്‍ച്ച് വൈകിട്ട് അഞ്ച് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിൽ തത്സമയം കാണാനാകും. വിക്ടറി മാര്‍ച്ചിനൊപ്പം രാവിലെ ഒമ്പത് മണിക്കും, 12 മണിക്കും അഞ്ച് മണിക്കും ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള സ്പെഷ്യല്‍ ഷോയും സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാനാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക