ടി20 പരമ്പരയില്‍ മറ്റാരും ഓസീസിനെ ഇങ്ങനെ തല്ലിയിട്ടില്ല, ചരിത്രനേട്ടം കുറിച്ച് റുതുരാജ് ഗെയ്ക്‌വാദ്

By Web TeamFirst Published Dec 4, 2023, 11:52 AM IST
Highlights

ഇന്നലെ 10 റണ്‍സെടുത്തതോടെ ഈ പരമ്പരയില്‍ റുതുരാജിന്‍റെ റണ്‍നേട്ടം 223 റണ്‍സായി. 2021ല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ 218 റണ്‍സടിച്ചിരുന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡാണ് റുതുരാജ് ഇന്നലെ അടിച്ച് ബൗണ്ടറി കടത്തിയത്.

ബെംഗലൂരു: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആറ് റണ്‍സിന്‍റെ ആവേശ ജയവുമായി ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയപ്പോള്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ്. ഇന്നലെ 10 റണ്‍സ് എടുത്ത് പുറത്തായെങ്കിലും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററെന്ന റെക്കോര്‍ഡാണ് റുതുരാജ് ഇന്നലെ സ്വന്താക്കിയത്. ഇന്നലെ 10 റണ്‍സെടുത്തതോടെ ഈ പരമ്പരയില്‍ റുതുരാജിന്‍റെ റണ്‍നേട്ടം 223 റണ്‍സായി. 2021ല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ 218 റണ്‍സടിച്ചിരുന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡാണ് റുതുരാജ് ഇന്നലെ അടിച്ച് ബൗണ്ടറി കടത്തിയത്.

എന്നാല്‍ ഇന്നലെ ഒമ്പത് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും റുതുരാജിന് സ്വന്തമാവുമായിരുന്നു. എന്നാല്‍ 10 റണ്‍സെടുത്ത് പുറത്തായതോടെ ഈ റെക്കോര്‍ഡ് റുതുരാജിന് കൈയകലത്തില്‍ നഷ്ടമായി. ദ്വിരാഷ്ട്ര പരമ്പരകളിലെ റണ്‍വേട്ടയില്‍ കോലി(231 റണ്‍സ്) ഒന്നാമതും കെ എല്‍ രാഹുല്‍(224 റണ്‍സ്) രണ്ടാമതുമാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 55.75 ശരാശരിയില്‍ 223 റണ്‍സടിച്ച റുതുരാജ് മൂന്നാം സ്ഥാനത്തുണ്ട്.

Latest Videos

ചെണ്ടയായി സാം കറൻ, ബട്‌ലര്‍ക്ക് നിരാശ; കൂറ്റൻ സ്കോർ നേടിയിട്ടും ആദ്യ ഏകദിനത്തിൽ വിന്‍ഡീസിനോട് തോറ്റ് ഇംഗ്ലണ്ട്

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു പന്തുപോലും നേരിടാതെ റണ്ണൗട്ടായി ഡയമണ്ട് ഡക്കായ റുതുരാജ് പിന്നീട് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയാണ് റണ്‍വേട്ടയില്‍ ഒന്നാമനായത്. 0, 58, 123*, 32, 10 എന്നിങ്ങനെയായിരുന്നു ഓസ്ട്രേലിയക്കെതിരെ റുതുരാജിന്‍റെ പ്രകടനം. നേരത്തെ പരമ്പരക്കിടെ ടി20 ക്രിക്കറ്റില്‍ അതിവേഗം 4000 റണ്‍സ് തികക്കുന്ന ഇന്ത്യന്‍ താരമായിരുന്നു റുതുരാജ്. 116 ഇന്നിംഗ്സുകളില്‍ നിന്നാണ് റുതുരാജ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റലും രാജ്യാന്തര ക്രിക്കറ്റിലുമായി 4000 റണ്‍സടിച്ചത്. 117 ഇന്നിംഗ്സില്‍ 4000 റണ്‍സടിച്ച കെ എല്‍ രാഹുലിനെയാണ് റുതുരാജ് മറികടന്നത്. 138 ഇന്നിംഗ്സില്‍ 4000 തികച്ച കോലി മൂന്നാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!