അത് കാര്യമാക്കേണ്ട! രോഹിത് ശര്‍മയുടെ വാക്കുകള്‍ സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു

By Web TeamFirst Published Jan 19, 2024, 1:08 PM IST
Highlights

സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നത്, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളാണ്. പുറത്താകുമെന്ന് പേടിയില്ലാതെ ടി20 ക്രിക്കറ്റ് കളിക്കണമെന്നാണ് രോഹിത് പറയുന്നത്.

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് സഞ്ജു സാംസണ്‍ അവസരം ലഭിച്ചത്. അവസാന ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയും ചെയ്തു.  ഇന്ത്യ മൂന്നിന് 21 എന്ന പരിതാപകരമായ സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സഞ്ജു മടങ്ങി. ഫരീദ് അഹമ്മദിനെതിരെ പുള്‍ ഷോട്ട് കളിക്കുമ്പോള്‍ സഞ്ജുവിന് കൃത്യമായ കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. മിഡ് ഓഫില്‍ മുഹമ്മദ് നബിക്ക് അനായാസ ക്യാച്ച്. സഞ്ജുവിന് ടി20 ലോകകപ്പിലെത്താനുള്ള പിടിവള്ളി കൂടിയായിരുന്ന് അത്. 

എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. എന്നാലിപ്പോള്‍ സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നത്, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളാണ്. പുറത്താകുമെന്ന് പേടിയില്ലാതെ ടി20 ക്രിക്കറ്റ് കളിക്കണമെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍... ''ഏകദിന ലോകകപ്പിന് മുമ്പും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു. ഒരുപാട് പേരെ പരീക്ഷിച്ചു. അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. എന്നാല്‍ പ്രധാന ടീമിനെ തിരിഞ്ഞെടുക്കുമ്പോള്‍ ചിലരെ മാറ്റിനിര്‍ത്തേണ്ടിവരും. അതവരെ നിരാശരാക്കുമെന്നുറപ്പാണ്. എന്നാല്‍ വ്യക്തത കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 25-30 താരങ്ങളില്‍ നിന്ന് വേണം ടീമിനെ തിരഞ്ഞെടുക്കാന്‍. ഓരോ കളിക്കാരനില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്ക് അറിയാം. ടി20 ക്രിക്കറ്റ് കളിക്കേണ്ടത് പുറത്താവുമെന്നുള്ള ഭീതി ഇല്ലാതെയാണ്.'' രോഹിത് വ്യക്തമാക്കി.

Latest Videos

ടി20 ലോകകപ്പിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ടി20 ലോകകപ്പിനുള്ള ടീം ഇപ്പോഴും അന്തിമമാക്കിയിട്ടില്ല, പക്ഷേ കളിക്കാന്‍ പോകുന്ന താരങ്ങളെ കുറിച്ച് ധാരണയുണ്ട്. സ്ലോ പിച്ചുകളാണ് കരീബിയന്‍ ഗ്രൗണ്ടുകളില്‍ ഒരുക്കിയിട്ടുള്ളത്. അതിനനുസരിച്ച് വേണം ടീമിനെ തിരഞ്ഞെടുക്കാന്‍. പരിശീകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാവരേയും സന്തോഷിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. അതാണ് ക്യാപറ്റന്‍സിയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠവും.'' രോഹിത് അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20 മത്സരശേഷം പറഞ്ഞു.

സഞ്ജുവിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, ഒരൊറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ പേരില്‍ താരത്തെ ഒഴിവാക്കാനും സെലക്റ്റര്‍മാര്‍ മടിക്കും. അതുകൊണ്ടുതന്നെ ഐപിഎല്‍ പ്രകടനം താരത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായമാണ്.

സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ അടഞ്ഞോ? സെലക്റ്റര്‍മാരെ പ്രതീപ്പെടുത്താന്‍ താത്തിന് മുന്നില്‍ ഒരേയൊരു വഴി

click me!