ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; രോഹിത് ശർമ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്നിൽ കളിച്ചേക്കില്ല

By Web TeamFirst Published Oct 11, 2024, 8:37 AM IST
Highlights

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. 1991ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്.

മുംബൈ:അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ കളിക്കാനാകില്ലെന്ന് രോഹിത് ബിസിസിഐയെ അിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട്. നവംബര്‍ 22 മുതൽ 26വരെ പെര്‍ത്തിലാണ് ഓസ്ട്രേലിക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ഡിസംബര്‍ ആറ് മുതല്‍ 10വരെ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്.ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണിത്. വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അത്  ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് പരിഹരിക്കാനായില്ലെങ്കില്‍ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്നിൽ നിന്ന് വിട്ടു നില്‍ക്കേണ്ടിവരുമെന്നുമാണ് രോഹിത് ബിസിസിഐയെ അറിച്ചിരിക്കുന്നത്. എന്നാല്‍ ഓസീസ് പര്യടനത്തിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാൽ പരമ്പരയിലെ എല്ലാം ടെസ്റ്റിലും കളിക്കുമെന്നും രോഹിത് വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos

കെബിസിയിൽ ബിഗ് ബിയുടെ ഈ ക്രിക്കറ്റ് ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ കിട്ടുമായിരുന്നത് 50 ലക്ഷം, എന്നാൽ സംഭവിച്ചത്

രോഹിത് കളിക്കുന്നില്ലെങ്കില്‍ പകരം ഓപ്പണറായി അഭിമന്യു ഈശ്വരനെ ടീമിലേക്ക് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യ എ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ഈ സമയം അഭിമന്യു ഈശ്വരൻ ഓസ്ട്രേലിയയില്‍ ഉണ്ടാകുമെന്നതും അനുകൂലമാണ്.

അതേസമയം രോഹിത് വിട്ടുനിന്നാല്‍ ടെസ്റ്റില്‍ പകരം ആര് നയിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റ്പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി ആരെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരുന്നില്ല. ജസ്പ്രീത് ബുമ്രക്കാണ് കൂടുതല്‍ സാധ്യതയെയെങ്കിലും ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പകരം പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. 1991ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!