മണിക്കൂറുകള്‍ നീണ്ട ബാറ്റിംഗ്, പിന്നാലെ അടിവസ്ത്രമടക്കം മുള്‍ട്ടാന്‍ ഗ്രൗണ്ടില്‍ ഉണക്കാനിട്ട് ജോ റൂട്ട്

By Web TeamFirst Published Oct 10, 2024, 10:46 PM IST
Highlights

ജേഴ്‌സിയും പാന്റും സോക്‌സും അടിവസ്ത്രവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് രസകരമായ പോസ്റ്റുകളും വരുന്നുണ്ട്.

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിലേക്ക് നീങ്ങുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 152 എന്ന നിലയിലാണ്. ഒരുദിനം മാത്രം ശേഷിക്കെ സന്ദര്‍ശകരെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ പാകിസ്ഥാന് 115 റണ്‍സ് കൂടി വേണം. അഗ സല്‍മാന്‍ (41), അമേര്‍ ജമാല്‍ (27) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗുസ് ആറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സെ എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാനെ തകര്‍ത്തത്.

നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556നെതിരെ ഇംഗ്ലണ്ട് ഏഴിന് 823 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (317), ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് (262) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍സ സ്‌കോറിലേക്ക് നയിച്ചത്. ഇപ്പോള്‍ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നാലാം ദിവസത്തെ തന്റെ പ്രകടനത്തിന് ശേഷം തന്റെ വസ്ത്രങ്ങള്‍ ബൗണ്ടറി ലൈനിന് പുറത്ത് ഉണക്കാനിടുകയായിരുന്നു റൂട്ട്. ജേഴ്‌സിയും പാന്റും സോക്‌സും അടിവസ്ത്രവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് രസകരമായ പോസ്റ്റുകളും വരുന്നുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം...

Wondering how exhausted Joe Root must be after his mammoth stint in the middle?

He’s currently drying his soaking wet kit in the baking Multan sun 😂 pic.twitter.com/bzr1arcGpU

— Any_thing (@allrounderiam)

England Cricketer Joe Root was drying his wet kit in the Multan sun after the heroic innings😂
# pic.twitter.com/ZuI8kNMBAh

— Jay Mishra (@Jaymishrax)

Joe Root was drying his wet kit in the Multan sun after the heroic innings. 😄👌 [📸: The Barmy Army] pic.twitter.com/vrpxaO1KJg

— Cricket lover 🇮🇳🇮🇳 (@I_am_Unkar007)

England Cricketer Joe Root was drying his wet kit in the Multan sun after the heroic innings. 😄👌 [📸: The Barmy Army] pic.twitter.com/fdrVuIPqqr

— Mahendra vishnoi (Beru) (@mahendraberu29)

Joe Root drying his soaking wet kit in the baking Multan sun after hammering Pakistan cricket team. pic.twitter.com/dzndN7Qp9e

— Timeless Tutor (@TimelessTutorr)

Joe Root had a quite an outing in Multan !! Put his entire kit for drying !! 😅 pic.twitter.com/M3QcpLQGaz

— Cricketism (@MidnightMusinng)

Joe Root was seen drying his soaked kit in the sunny Multan After his epic innings . 😁🫣 pic.twitter.com/3KjAADauJR

— Shamim Sports. (@ShamimSports)

Latest Videos

നേരത്തെ റൂട്ട്, ബ്രൂക്ക് എന്നിവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് (84), സാക് ക്രൗളി (78) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജാമി സ്മിത്ത് (31), ആറ്റ്കിന്‍സണ്‍ (2), ഒല്ലി പോപ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രിസ് വോക്‌സ് (17), കാര്‍സെ (9) എന്നിവര്‍ പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി അയൂബ്, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഓസീസിന് തിരിച്ചടി! കാമറൂണ്‍ ഗ്രീനിന് പരമ്പര നഷ്ടമാകും

പിന്നാലെ രണ്ടാം ഇന്നിംഗ്‌സിനെത്തിയ പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (0) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ക്രിസ് വോക്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതെത്തിയ ഷാന്‍ മസൂദിന് 11 റണ്‍സെടുക്കാനാണ് സാധിച്ചത്. ബാബര്‍ അസം (5) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇതിനിടെ സെയിം അയൂബ് (25) പവലിയനില്‍ തിരിച്ചെത്തി. സൗദ് ഷക്കീല്‍ (29), മുഹമ്മദ് റിസ്‌വാന്‍ (10) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

നേരത്തെ, ഷാന്‍ മസൂദ് (151), അബ്ദുള്ള ഷെഫീഖ് (102), അല്‍ സല്‍മാന്‍ (104) എന്നിവരാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് ജയിച്ചിരുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആറ്റ്കിന്‍സണ്‍, കാര്‍സെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

click me!