സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെയും ടി20യിലെ കളിയോടുള്ള സമീപനത്തെയും പ്രശംസിച്ചു.
ലണ്ടന്‍: മലയാളി താരം സഞ്ജു സാംസണെ വാഴ്ത്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ റിക്കി പോണ്ടിംഗ്. സ്‌കൈ സ്പോര്‍ട്സിന് വേണ്ടി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനോടൊപ്പം നടത്തിയ സംഭാഷണത്തിലാണ് പോണ്ടിംഗ്, ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പറെ കുറിച്ച് സംസാരിച്ചത്. ഇരുവര്‍ക്കും പ്രിയപ്പെട്ട വേദി, ഇഷ്ടപ്പെട്ട താരങ്ങള്‍, ഏറ്റവും മികച്ച താരങ്ങള്‍, സ്ലെഡ്ജിംഗ് നിമിഷങ്ങള്‍, വെല്ലുവിളി നേരിട്ട നിമിഷങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പേരും ചര്‍ച്ചയിലേക്ക് വന്നത്.
ഏത് താരങ്ങളുടെ ശൈലിയാണ് ഇഷ്ടമെന്നുള്ള ചോദ്യത്തിന് രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വിരാട് കോലി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ പ്രകടനം ആസ്വദിക്കാറുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. ഇതിനൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണോടുള്ള ആരാധനയും അദ്ദേഹം പ്രകടമാക്കിയത്.
മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും! ഗില്‍ തുടരും, ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം
സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെയും ടി20യിലെ കളിയോടുള്ള സമീപനത്തെയും പ്രശംസിച്ചു. പോണ്ടിംഗിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ബാറ്റിംഗ് നിരയിലേക്ക് നോക്കൂ. രോഹിത് എത്രത്തോളം മനോഹരമായിട്ടാണ് കളിക്കുന്നത്. ശുഭ്മാന്‍ ഗില്‍ കളിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. റിഷഭ് പന്തിന്റെ ബാറ്റിംഗ് ഞാന്‍ ആസ്വദിക്കാറുണ്ട്. അതിനിടയില്‍ കോലി. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ എന്ന വ്യക്തിയെ നിങ്ങള്‍ എത്രമാത്രം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. ടി20യില്‍ സഞ്ജു ക്രീസിലെത്തുന്നത് മുതല്‍ ബാറ്റ് ചെയ്യുന്നതും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.'' പോണ്ടിംഗ് പറഞ്ഞു. വീഡിയോ കാണാം.
The only guy who gets mentioned by without playing much international cricket is . That says something, doesn't it?pic.twitter.com/E7X8BQB9ZC
— BASITH (@BASITH3354)രോഹിത്തിനെ കുറിച്ച് നാസര്‍ ഹുസൈനും സംസാരിച്ചു. ''ബാറ്റിംഗ് എന്നുള്ളത് വെല്ലുവിളി നിറഞ്ഞതാണ്. എന്നിട്ടും രോഹിത് അത് അനായാസമായിട്ടാണ് കളിക്കുന്നത്. രോഹിത്തിന് തന്റെ ഷോട്ടുകള്‍ കളിക്കാന്‍ ഒരു സമയം ലഭിക്കുന്ന പോലെ തോന്നുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പൂള്‍ ഷോട്ടുകള്‍.'' ഹുസൈന്‍ പറഞ്ഞു.