രഞ്ജി ട്രോഫി: കേരളം ഇറങ്ങുന്നത് ഒന്നാം സ്ഥാനം പിടിക്കാന്‍, ഹരിയാന വരുന്നത് മൂന്ന് ഇന്ത്യന്‍ താരങ്ങളുമായി

By Web Team  |  First Published Nov 12, 2024, 8:11 PM IST

അവസാനം മത്സരം ജയിച്ചാണ് ഇരു ടീമുകളും അഞ്ചാം മത്സരത്തിനെത്തുന്നത്.


റോഹ്തക്: രഞ്ജി ട്രോഫിയില്‍ നിര്‍ണായക പോരില്‍ കേരളം ബുധനാഴ്ച്ച (നവംബര്‍ 13) ഹരിയാനയെ നേരിടും. ഹരിയായുടെ ഹോം ഗ്രൗണ്ടായ റോഹ്തക്, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് ഹരിയാന. പഞ്ചാബിനെതിരെ 37 റണ്‍സിന് അപ്രതീക്ഷിത ജയം നേടിയതോടെ ഹരിയാന പോയിന്റ് പട്ടികയില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. നാല് മത്സരം പൂര്‍ത്തിയാക്കിയ കേരളത്തിന് 15 പോയിന്റാണുള്ളത്. രണ്ട് ജയവും രണ്ട് സമനിലകളും അക്കൗണ്ടില്‍. ഇരു ടീമുകള്‍ക്കും രണ്ട് വീതം ജയവും സമനിലയുമുണ്ട്. നാളെ ആരംഭിക്കുന്ന മത്സരം ജയിക്കാനായാല്‍ പിന്നീട് കേരളത്തിന് നേരിടാനുള്ളത് മധ്യ പ്രേദേശിനേയും ബിഹാറിനേയുമാണ്.

അവസാനം മത്സരം ജയിച്ചാണ് ഇരു ടീമുകളും അഞ്ചാം മത്സരത്തിനെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ കൂറ്റന്‍ ജയമാണ് കേരളം നേടിയത്. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 117 റണ്‍സിനുമാണ് കേരളം ജയിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ യുപിയുടെ 162 റണ്‍സിനെതിരെ കേരളം 233 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. സല്‍മാന്‍ നിസാര്‍ (93), സച്ചിന്‍ ബേബി (83) എന്നിവരുടെ ഇന്നിംഗ്സിന്റെ കരുത്തില്‍ കേരളം 365 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച യുപി 116ന് എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനാണ് കേരളത്തിന് ജയമൊരുക്കിയത്.

Latest Videos

undefined

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20യില്‍ റണ്‍മഴ? കണ്ണുകള്‍ സഞ്ജുവിന്റെ ബാറ്റിലേക്ക്, പിച്ച് റിപ്പോര്‍ട്ട്

ഹരിയാന പഞ്ചാബിനെതിരെ 37 റണ്‍സിന് ജയിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഹരിയാനയെ 114 റണ്‍സിന് എറിഞ്ഞിട്ട പഞ്ചാബ് ബൗളര്‍മാര്‍ വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് 141 റണ്‍സില്‍ അവസാനിപ്പിച്ച ഹരിയാന തിരിച്ചടിച്ചു. കൂറ്റന്‍ ലീഡ് വഴങ്ങാതിരുന്ന ഹരിയാന രണ്ടാം ഇന്നിംഗ്സില്‍ 243 റണ്‍സടിച്ചപ്പോള്‍ 216 റണ്‍സ് ലീഡും ലഭിച്ചു. 217 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 179 റണ്‍സിന് ഓള്‍ ഔട്ടായി 37 റണ്‍സിന്റെ തോല്‍വി വഴങ്ങി.

ഇന്ത്യക്ക് വേണ്ടി കളിച്ച മൂന്ന് താരങ്ങള്‍ ഹരിയാനയുടെ ടീമിലുണ്ട്. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ടീമിലെ ദേശീയ താരങ്ങള്‍. അതേസമയം, കേരലം ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് ഉറപ്പായിട്ടില്ല.

കേരള ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, ആദിത്യ സര്‍വതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, കെഎം ആസിഫ്, എം ഡി നിധീഷ്, വിഷ്ണു വിനോദ്, ഫാസില്‍ വിനോദ്, കൃഷ്ണ പ്രസാദ്.

click me!