രഞ്ജി ട്രോഫി: മഴ വില്ലനായിട്ടും ബംഗാളിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില

By Web Team  |  First Published Oct 29, 2024, 5:30 PM IST

സമനിലയായെങ്കിലും നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. സ്കോര്‍ കേരളം 356-9, ബംഗാള്‍ 181-3.


കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മഴ വില്ലനായി എത്തിയിട്ടും ബംഗാളിനെിതിരെ ഒന്നാം ഇന്നിംഗ്സ് ലീഡോടെ കേരളത്തിന് സമനില. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356-9ന് മറുപടിയായി നാലാം ദിനം ക്രീസിലിറങ്ങിയ ബംഗാള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. സമനിലയായെങ്കിലും നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. സ്കോര്‍ കേരളം 356-9, ബംഗാള്‍ 181-3.

അവസാന ദിവസം വാലറ്റക്കാരുടെ മികവില്‍ പൊരുതി കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ഇന്നിംഗ്‌സില്‍ 356/9 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 95 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താവാതെ നിന്നു. മുഹമ്മദ് അസറുദ്ദീന്‍ (84), ജലജ് സക്‌സേന (84) എന്നിവര്‍ കേരളത്തിനായി തിളങ്ങി. ബംഗാളിന് വേണ്ടി ഇഷാന്‍ പോറല്‍ ആറ് വിക്കറ്റെടുത്തു. മറുപടി ആരംഭിച്ച ബംഗാളിനായി ഓപ്പണര്‍മാരായ ശുവം ദേയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 57 റണ്‍സെടുത്ത സുദീപ് ചാറ്റര്‍ജിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജലജ് സക്സേനയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

Latest Videos

undefined

രഞ്ജി ട്രോഫിയിലും പൂജാരയ്ക്കും രഹാനെയ്ക്കും നിരാശ തന്നെ, റെയിൽവേസിനെതിരെ സൗരാഷ്ട്രക്ക് ഞെട്ടിക്കുന്ന തോല്‍വി

പിന്നാലെ റണ്‍സെടുത്ത ശുവം ദേയെ ആദിത്യ സര്‍വതെ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കൈകളിലെത്തിച്ചു. നാലു റണ്‍സെടുത്ത ആവ്ലിൻ ഘോഷിനെയും സര്‍വതെ മടക്കി. എന്നാല്‍ ക്യാപ്റ്റൻ അനുസ്തൂപ് മജൂംദാറും സുദീപ് കുമാര്‍ ഘരാമിയും പിടിച്ചു നിന്നതോടെ ബംഗാള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 181ല്‍ എത്തി. നേരത്തെ 267/7 എന്ന നിലയിലാണ് കേരളം അവസാന ദിനം ക്രീസിലിറങ്ങിയത്. എട്ടാം വിക്കറ്റില്‍ സല്‍മാന്‍ - അസറുദ്ദീന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അസറിന് എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 97 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 11 ഫോറും നേടി. പിന്നാലെയെത്തിയ നിതീഷ് (0) വന്നത് പോലെ മടങ്ങി. ഇതോടെ കേരളം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സല്‍മാന്റെ ഇന്നിംഗ്‌സ്.

'ഗ്രൗണ്ടിൽ കളിയാക്കിയതിന് ആ ഇന്ത്യൻ സൂപ്പർ താരം ഇൻസ്റ്റഗ്രാമിൽ എന്നെ ബ്ലോക്ക് ചെയ്തു': ഗ്ലെന്‍ മാക്സ്‌വെല്‍

രഞ്ജിയില്‍ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കര്‍ണാടകക്കെതിരായ കഴിഞ്ഞ മത്സരത്തിലും മഴ വില്ലനായപ്പോള്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് പോലും പൂര്‍ത്തിയാക്കാതെ സമനില വഴങ്ങേണ്ടിവന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!