വരാനുള്ളത് ഔദ്യോഗിക പ്രഖ്യാപനം മാത്രം; സഞ്ജുവിനെ നിലനിര്‍ത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ റോയല്‍സ്

By Web TeamFirst Published Oct 25, 2024, 3:04 PM IST
Highlights

പതിനെട്ട് കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്നത്.

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന് മുമ്പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നുള്ള കാര്യത്ത്യല്‍ ഫ്രാഞ്ചൈസികള്‍ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനിടെയാണ് രാജസ്ഥാന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്താമാക്കിയത്.

പതിനെട്ട് കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്നത്. ഫ്രാഞ്ചൈസികള്‍ നിലവിര്‍ത്തുന്ന ഒന്നാമത്തെ താരത്തിന് 18 കോടിയാണ് നല്‍കേണ്ടത്. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ട്വന്റി 20 സെഞ്ച്വറിക്ക് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിന്റെ തീരുമാനം. 2021ല്‍ ടീമിന്റെ രാജസ്ഥാന്റെ നായകനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീകനായി തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയം. 

Latest Videos

കിവീസ് ഡ്രൈവിംഗ് സീറ്റില്‍, പൂനെ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്! ഇന്ത്യ ഇനി കുറച്ച് വിയര്‍ക്കും

ഐപിഎല്ലില്‍ സഞ്ജു 167 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 4419 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജുവിനൊപ്പം യുവതാരം യശസ്വീ ജയ്സ്വാളിനും പതിനെട്ട് കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് രാജസ്ഥന്റെ തീരുമാനം. സഞ്ജുവിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്കും രാജസ്ഥാന്‍ പരിഗണിക്കുന്നത് ജയ്സ്വാളിനേയാണ്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍, റിയാന്‍ പരാഗ് എന്നിവരായിരിക്കും രാജസ്ഥാന്‍ നിലനിര്‍ത്തുന്ന മറ്റു രണ്ടുതാരങ്ങള്‍. ബട്ലര്‍ക്കായി 14 കോടി രൂപയും പരാഗിനായി 11 കോടിരൂപയും രാജസ്ഥാന്‍ മാറ്റിവയ്ക്കുമെന്ന് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അണ്‍കാപ്ഡ് ഇന്ത്യന്‍ താരമായി പേസര്‍ സന്ദീപ് ശര്‍മയും ടീമില്‍ തുടരും. നാലു കോടി രൂപയാണ് സന്ദീപിനായി രാജസ്ഥാന്‍ മുടക്കുക. ആര്‍ടിഎം വഴി യുസ്വേന്ദ്ര ചാഹലിനെ ടീമില്‍ തിരിച്ചെത്തിച്ചേക്കും. 

ഐപിഎല്‍ താരലേലം ഇത്തവണ സൗദി അറേബ്യയിലായിരിക്കും നടക്കുക. മെഗാ താര ലേലത്തില്‍ ആറ് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതിനായി ആകെ ചെലവഴിക്കാവുന്ന 120 കോടിയില്‍ 75 കോടിയാണ് ഉപയോഗിക്കാനാവുക. ഇന്ത്യന്‍ താരങ്ങളെയോ വിദേശ താരങ്ങളെയോ ഇത്തരത്തില്‍ നിലനിര്‍ത്താനാകും. ഇതില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും ഉണ്ടാകില്ല.

click me!