വിജയ് ഹസാരെ ഫൈനലില്‍ ഹരിയാനയ്ക്ക് മികച്ച സ്‌കോര്‍; കിരീടപ്പോരില്‍ രാജസ്ഥാന്‍ പൊരുതുന്നു

By Web TeamFirst Published Dec 16, 2023, 8:06 PM IST
Highlights

മോശം തുടക്കമായിരുന്നു ഹരിയാനയ്ക്ക്. സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ യുവരാജ് സിംഗ് (1), ഹിമാന്‍ഷു റാണ (10) എന്നിവരുടെ വിക്കറ്റുകള്‍ ഹരിയാനയ്ക്ക് നഷ്ടമായി.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ഹരിയാനക്കെതിരെ രാജസ്ഥാന് 288 റണ്‍സ് വിജയലക്ഷ്യം. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരിയാനയ്ക്ക് അങ്കിത് കുമാര്‍ (88), അശോക് മനേരിയ (70) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് തുണയായത്. അനികേത് ചൗധരി രാജസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 148 എന്ന നിലയിലാണ്.

മോശം തുടക്കമായിരുന്നു ഹരിയാനയ്ക്ക്. സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ യുവരാജ് സിംഗ് (1), ഹിമാന്‍ഷു റാണ (10) എന്നിവരുടെ വിക്കറ്റുകള്‍ ഹരിയാനയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ അങ്കിത് - മനേരിയ സഖ്യം 124 റണ്‍സ് കൂട്ടിചേര്‍ത്തു. അനികേത് ചൗധരിയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. അങ്കിത് കുമാറിനെ അനികേത് ബൗള്‍ഡാക്കുകയായിരുന്നു. വൈകാതെ മനേരിയയും മടങ്ങി. പിന്നീടെത്തിയ ആര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രോഹിത് പ്രമോദ് ശര്‍മ (20), നിഷാന്ത് സിന്ധു (29), രാഹുല്‍ തെവാട്ടിയ (24), ഹര്‍ഷല്‍ പട്ടേല്‍ (2 എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുമിത് കുമാര്‍ (28), അന്‍ഷൂല്‍ കംബോജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. അറാഫത് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

Latest Videos

മറുപടി ബാറ്റിംഗില്‍ റാം മോഹന്‍ ചൗഹാന്‍ (1), മഹിപാല്‍ ലോംറോര്‍ (2), ദീപക് ഹൂഡ (0), കരണ്‍ ലാംബ (20) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. അഭിജിത് തോമര്‍ (88), കുനാല്‍ സിംഗ് റാത്തോര്‍ (29) എന്നവര്‍ ക്രീസിലുണ്ട്.

രോഹിത് പോയി, ലക്ഷം ലക്ഷം പിന്നാലെ; ഒറ്റ മണിക്കൂറില്‍ മുംബൈക്ക് നഷ്ടമായത് 4 ലക്ഷം ഫോളോവേഴ്സിനെ

click me!