ടെസ്റ്റില്‍ ഓക്കെ, പക്ഷെ ഏകദിനത്തിലും ടി20യിലും അവനെ എങ്ങനെ കളിപ്പിക്കും, അശ്വിനെക്കുറിച്ച് യുവരാജ് സിംഗ്

By Web TeamFirst Published Jan 14, 2024, 1:45 PM IST
Highlights

ഇടം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയാന്‍ ഓഫ് സ്പിന്നറില്ലാത്തത് ലോകകപ്പില്‍ തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞാണ് അശ്വിനെ ലോകകപ്പ് ടീമിലെടുത്തെതെങ്കിലും ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അശ്വിന്‍ കളിച്ചത്.

മുംബൈ: ഏകദിന ലോകകപ്പിനുള്ള  ഇന്ത്യൻ ടീമില്‍ ഇടം നേടിയെങ്കിലും ആര്‍ അശ്വിന്‍ ഇന്ത്യയുടെ ഏകദിന, ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് യുവരാജ് സിംഗ്.ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ മികച്ചവനാണ്. പക്ഷെ ഏകദിന, ടി20 ക്രിക്കറ്റില്‍ അശ്വിന്‍റെ ബാറ്റിംഗലും ഫീല്‍ഡിംഗും വലിയ ബാധ്യതയാണെന്നും യുവരാജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അശ്വിന്‍ മഹാനായ ബൗളറാണ്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്ററെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും അശ്വിന്‍ എന്ത് സംഭാവനയാണ് ടീമിന് നല്‍കുന്നത്. ടെസ്റ്റ് ടീമില്‍ അശ്വിന്‍ അനിവാര്യനാണ്. പക്ഷെ ഏകദിന, ടി20 ടീമില്‍ ഫീല്‍ഡറും ബാാറ്ററുമെന്ന നിലയില്‍ അശ്വിന്‍റെ സ്ഥാനം എന്താണെന്നും യുവരാജ് ചോദിച്ചു.

Latest Videos

ബാസ്ബോളൊന്നും ഇവിടെ നടക്കില്ല; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള പിച്ചുകളെക്കുറിച്ച് നിര്‍ണായക സൂചന

2017നുശേഷം ഇന്ത്യൻ ഏകദിന, ടി20 ടീമുകളില്‍ സ്ഥിരം സാന്നിധ്യമല്ലാതിരുന്ന അശ്വിന്‍ 2023ലെ ലോകകപ്പ് ടീമിലെത്തിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇടം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയാന്‍ ഓഫ് സ്പിന്നറില്ലാത്തത് ലോകകപ്പില്‍ തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞാണ് അശ്വിനെ ലോകകപ്പ് ടീമിലെടുത്തെതെങ്കിലും ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അശ്വിന്‍ കളിച്ചത്. പിന്നീടുള്ള മത്സരങ്ങലില്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാാവുമാണ് ഇന്ത്യക്കായി പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.

ഇനി അവനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് തോന്നുന്നില്ല; സര്‍ഫറാസ് ഖാനെ തഴഞ്ഞതിനെക്കുറിച്ച് ആകാശ് ചോപ്ര

ലോകകപ്പിനുശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളിലും അശ്വിന് സ്ഥാനമുണ്ടായിരുന്നില്ല. ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രണ് അശ്വിന്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് അശ്വിനിപ്പോള്‍. 

ടെസ്റ്റ് ക്രിക്കറ്റില്‍ 490 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ളള അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 500 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!