വീണ്ടും ട്വിസ്റ്റ്, അബദ്ധം പറ്റിയതല്ല, ടീമിലെടുത്തത് ശരിക്കുള്ള ശശാങ്കിനെ തന്നെ; വിശദീകരിച്ച് പഞ്ചാബ് കിംഗ്സ്

By Web TeamFirst Published Dec 20, 2023, 8:52 PM IST
Highlights

നേരത്തെ തന്നെ ടീമിലെത്തിച്ച പഞ്ചാബ് കിംഗ്‌സിന് ശശാങ്ക് സിംഗ് നന്ദി പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് ടീമിലെത്തിച്ച ശശാങ്ക് സിംഗിന് 32 വയസുണ്ട്. എന്നാല്‍ പഞ്ചാബ് ടീമിലെടുക്കാനിരുന്നത് 19കാരന്‍ ശശാങ്ക് സിംഗിനെയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദുബായ്: ഐപിഎല്‍ ലേലത്തില്‍ ടീമിലെടുത്ത ശശാങ്ക് സിംഗ് എന്ന പേരുള്ള കളിക്കാരന്‍ മാറിപ്പോയെന്ന വിവാദത്തില്‍ വിശദീകരണവുമായി പഞ്ചാബ് കിംഗ്സ് സിഇഒ സതീഷ് മേനോന്‍. ലേലത്തില്‍ പഞ്ചാബ് കിംഗ്സിനെ അബദ്ധം പറ്റിയിട്ടില്ലെന്നും ശരിക്കുള്ള ശശാങ്ക് സിംഗിനെ തന്നെയാണ് ടീമിലെടുത്തതെന്നും സതീഷ് മേനോന്‍ പറഞ്ഞു. ഒരേപേരുളള രണ്ട് കളിക്കാര്‍ ലേലത്തിനെത്തിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാല്‍ ഞങ്ങള്‍ ടീമിലെടുത്തത് ശരിയായ ശശാങ്കിനെ തന്നെയാണ്. മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ശശാങ്കിന്‍റെ പ്രതിഭ പുറത്തെടുക്കാന്‍ പഞ്ചാബ് ഇത്തവണ അവസരമൊരുക്കുമെന്നും സതീഷ് മേനോന്‍ എക്സിലെ(മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറഞ്ഞു.

നേരത്തെ തന്നെ ടീമിലെത്തിച്ച പഞ്ചാബ് കിംഗ്‌സിന് ശശാങ്ക് സിംഗ് നന്ദി പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് ടീമിലെത്തിച്ച ശശാങ്ക് സിംഗിന് 32 വയസുണ്ട്. എന്നാല്‍ പഞ്ചാബ് ടീമിലെടുക്കാനിരുന്നത് 19കാരന്‍ ശശാങ്ക് സിംഗിനെയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലേലത്തില്‍ 20 ലക്ഷം അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗ് എന്ന് കേട്ടതും പഞ്ചാബ്  താരത്തെ ടീമിലെത്തിക്കുകയായിരുന്നു.

Two players of similar names on the IPL list created confusion. I am delighted to share that the right Shashank Singh has been onboarded. He has put out some noteworthy performances, and we're ready to unleash his talent.

- Satish Menon
CEO, Punjab Kings.

— Punjab Kings (@PunjabKingsIPL)

Latest Videos

സണ്‍റൈസേഴ്സ് ഹൈദരാബാദ് വേണ്ടി കളിച്ചിട്ടുള്ള ശശാങ്കിനെ കഴിഞ്ഞ വര്‍ഷം ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന താരലേലത്തില്‍ ആരും ശശാങ്കിനെ വിളിച്ചിരുന്നില്ല. ആങ്കര്‍ മല്ലിക സാഗര്‍, ശശാങ്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് താരത്തിന് വേണ്ടി രംഗത്ത് വന്നു. എന്നാല്‍ മറ്റു ഫ്രാഞ്ചൈസികളാരും ശ്രമിച്ചതുമില്ല. ഇതോടെ ലേലം ഉറപ്പിക്കുകയായിരുന്നു. 55 ടി20കള്‍ കളിച്ചിട്ടുള്ള ശശാങ്ക് 135.83 സ്ട്രൈക്ക് റേറ്റില്‍ 724 റണ്‍സും 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.ലേലത്തില്‍ 11.75 കോടി രൂപയ്ക്ക് ടീമിലെത്തിയ ഹര്‍ഷല്‍ പട്ടേലാണ് പഞ്ചാബിന്‍റെ ഏറ്റവും വിലയേറിയ താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!