കോലിയോട് അക്കാര്യം പറയുക; ഇംഗ്ലണ്ടിന് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ എളുപ്പവഴി ഉപദേശിച്ച് മുന്‍ താരം

By Web TeamFirst Published Jan 21, 2024, 2:49 PM IST
Highlights

കോലിയുടെ ഈഗോ വെച്ച് കളിക്കുക. അവനെ മാനസികമായി തളച്ചിടുക. അതുപോലെ ഫൈനല്‍ ജയിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന രീതിയില്‍ പടിക്കല്‍ കലമുടക്കുന്നവരാണ് നിങ്ങളെന്ന് കളിയാക്കുക ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകും

ലണ്ടൻ: ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇംഗ്ലണ്ട് ടീമിന് എളുപ്പവഴി ഉപദേശിച്ച് മുന്‍ താരം മോണ്ടി പനേസര്‍. വിരാട് കോലിയെ പ്രകോപിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ഇഗോയെ മുറിവേല്‍പ്പിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാമെന്ന് പനേസര്‍ പറഞ്ഞു.

കോലിയുടെ ഈഗോ വെച്ച് കളിക്കുക. അവനെ മാനസികമായി തളച്ചിടുക. അതുപോലെ ഫൈനല്‍ ജയിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന രീതിയില്‍ പടിക്കല്‍ കലമുടക്കുന്നവരാണ് നിങ്ങളെന്ന് കളിയാക്കുക ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകും. കാരണം, കളിക്കാരനെന്ന നിലയില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഏകദിന, ടി20 ലോകകപ്പുകള്‍ ജയിച്ചിട്ടുണ്ട്. വിരാട് കോലി ഇതൊന്നും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം പരാമര്‍ശങ്ങള്‍ കോലിയെ മാനസികമായി തളര്‍ത്തും.

Latest Videos

സാനിയക്ക് മുമ്പ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെ, അതും ഫോണിലൂടെ; ബന്ധം പിരിയാൻ നല്‍കിയത് 15 കോടി

ഇത്തവണയും ജെയിംസ് ആന്‍ഡേഴ്സണ്‍ വിരാട് കോലിയെ നിര്‍വീര്യനാക്കുമെന്നും പനേസര്‍ പറഞ്ഞു. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയപ്പോള്‍ ആന്‍ഡേഴ്സണ്‍ കോലിയെ നാലു തവണ പുറത്താക്കിയിരുന്നു. എന്നാല്‍ അതിനുശേഷം നന്ന നാലു പരമ്പരകളില്‍ രണ്ടു തവണ മാത്രമാണ് ആന്‍ഡേഴ്സണ് കോലിയെ വീഴ്ത്താനായത്. ഇന്ത്യയില്‍ ഇനിയും പുറത്താക്കാനുമായിട്ടില്ല. എന്നാല്‍ ഇത്തവണ കളി മാറുമെന്നും ജെയിംസ് ആന്‍ഡേഴ്സന്‍റെ റിവേഴ്സ് സ്വിംഗില്‍ വിരാട് കോലി വീഴുമെന്നും മോണ്ടി പനേസര്‍ പറഞ്ഞു.

സാനിയ വിവാഹമോചനം തേടിയത് ഷൊയ്ബ് മാലിക്കിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്ത്, സഹോദരിമാര്‍ പോലും ഷൊയ്ബിനെതിരെ

ഇന്ത്യയില്‍ വ്യത്യസ്ത സമീപനമാകും സ്വീകരിക്കുകയെന്നും ഇംഗ്ലണ്ടിലെ പോലെയായിരിക്കില്ല ഇന്ത്യയില്‍ പന്തെറിയുകയെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞിരുന്നു. റിവേഴ്സ് സ്വിങ് വലിയ ഘടകമാകുമെന്നും പേസര്‍മാരെ വച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്യേണ്ടാത്ത സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടാവാമെന്നും രണ്ട് സ്പിന്നര്‍മാർ തുടക്കത്തില്‍ പന്തെറിഞ്ഞേക്കാമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞിരുന്നു. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!