ഫിലിപ്‌സ് പന്തെറിയാനെത്തുമ്പോള്‍ പതും നിസ്സങ്ക (52), മഹീഷ് തീക്ഷണ (13) എന്നിവരായിരുന്നു ക്രീസില്‍.
ധാംബുള്ള: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ത്രില്ലര്‍ വിജയുമായി ന്യൂസിലന്‍ഡ്. ധാംബുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അഞ്ച് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 19.3 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ലങ്കയ്ക്ക് 19.5 ഓവറില്‍ 103 റണ്‍സെടുക്കാനാണ് നേടിയത്. അവസാന ഓവറില്‍ എട്ട് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഗ്ലെന്‍ ഫിലിപ്‌സ് കിവീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഫിലിപ്‌സ് പന്തെറിയാനെത്തുമ്പോള്‍ പതും നിസ്സങ്ക (52), മഹീഷ് തീക്ഷണ (13) എന്നിവരായിരുന്നു ക്രീസില്‍. ഫിലിപ്‌സിന്റെ ആദ്യ പന്തില്‍ തന്നെ തീക്ഷണ ഒരു റണ്ണെടുത്തു. പിന്നീട് ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് അഞ്ച് പന്തില്‍ ഏഴ് റണ്‍സ്. അടുത്ത പന്തില്‍ നിസ്സങ്കയെ, ഫിലിപ്‌സ് നിക്കോള്‍സിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ മതീഷ പതിരാനയും പുറത്തായി. സ്റ്റംപിങ്ങിലൂടെയാണ് പതിരാന മടങ്ങുന്നത്. പിന്നീടെത്തിയത് നുവാന്‍ തുഷാര. നാലാം പന്തില്‍ തുഷാര സിംഗിളെടുത്തു. പിന്നീട് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ ആറ് റണ്‍. അഞ്ചാം പന്തില്‍ ഫിലിപ്‌സ്, തീക്ഷണയേയും പുറത്താക്കി കിവീസിന് വിജയം സമ്മാനിച്ചു. അവസാന ഓവര്‍ കാണാം...
GLENN PHILIPS DEFENDED 8 RUNS IN THE FINAL OVER FOR KIWIS 🥶
- Phillips took 3 wickets in the 20th over to register a memorable win in Sri Lanka.pic.twitter.com/1gVC1JMEEU
undefined
ഫിലിപ്‌സിന് പുറമെ ലോക്കി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഫെര്‍ഗൂസണ്‍ തന്നെയാണ് മത്സരത്തിലെ താരം. നിസ്സങ്കയ്ക്ക് പുറമെ ഭാനുക രജപക്‌സ (15), തീക്ഷണ (14) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കുശാല്‍ മെന്‍ഡിസ് (2), കുശാല്‍ പെരേര (3), കാമിന്ദു മെന്‍ഡിസ് (1), ചരിത് അസലങ്ക (0), വാനിന്ദു ഹസരങ്ക (3), ദുനിത് വെല്ലാലഗെ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ട് വിക്കറ്റ് നേടി.
നേരത്തെ, വില്‍ യംഗിന്റെ 30 റണ്‍സാണ് ന്യൂസിലന്‍ഡിനെ 100 കടത്താന്‍ സഹായിച്ചത്. മിച്ചല്‍ സാന്റ്‌നര്‍ (19), ജോഷ് ക്ലാര്‍ക്ക്‌സണ്‍ (24) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ടിം റോബിന്‍സണ്‍ (0), മാര്‍ക് ചാപ്മാന്‍ (2), ഗ്ലെന്‍ ഫിലിപ്‌സ് (4), മൈക്കല്‍ ബ്രേസ്‌വെല്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ലങ്കയ്ക്ക വേണ്ടി പതിരാന മൂന്നും ഹസരങ്ക നാലും വിക്കറ്റ് വീഴ്ത്തി.