ക്യാപ്റ്റനെ മാറ്റിയിട്ടൊന്നും രക്ഷയില്ല, രണ്ടാം ടി20യിലും ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് നാണംകെട്ട തോല്‍വി

By Web TeamFirst Published Jan 14, 2024, 4:12 PM IST
Highlights

43 പന്തില്‍ 66 റണ്‍സെടുത്ത ബാബര്‍ അസം, 25 പന്തില്‍ 50 റണ്‍സെടുത്ത ഫഖര്‍ സമന്‍, 13 പന്തില്‍ 22 റണ്‍സെടുത്ത നായകന്‍ ഷഹീന്‍ അഫ്രീദി എന്നിവരൊഴികെ ആരും പാക് നിരയില്‍ രണ്ടക്കം കടന്നില്ല.

ഹാമില്‍ട്ടണ്‍: ഷഹീന്‍ അഫ്രീദി ടി20 നായകനായുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് തോല്‍വി. 21 റണ്‍സിനാണ് അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം പാകിസ്ഥാന്‍ തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ 19.3 ഓവറില്‍ 173 റണ്‍സിന് ഓള്‍ ഔട്ടായി. 43 പന്തില്‍ 66 റണ്‍സെടുത്ത ബാബര്‍ അസം, 25 പന്തില്‍ 50 റണ്‍സെടുത്ത ഫഖര്‍ സമന്‍, 13 പന്തില്‍ 22 റണ്‍സെടുത്ത നായകന്‍ ഷഹീന്‍ അഫ്രീദി എന്നിവരൊഴികെ ആരും പാക് നിരയില്‍ രണ്ടക്കം കടന്നില്ല.ന്യൂസിലന്‍ഡിനുവേണ്ടി ആദം മില്‍നെ 33 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയും ബെന്‍ സീഴ്സും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഐപിഎല്ലിലെ ആദ്യ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഷോണ്‍ മാര്‍ഷ്

ഓപ്പണറായി ഇറങ്ങിയ മുഹമ്മദ് റിസ്‌വാന്‍(7), സയ്യിം അയൂബ്(1) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ്(4), അസം ഖാന്‍(2), അമീര്‍ ജമാല്‍(9) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് വേണ്ടി ഓപ്പണര്‍ ഫിന്‍ അലന്‍(41 പന്തില്‍ 74), നായകന്‍ കെയ്ന്‍ വില്യംസണ്‍(26), ഡെവോണ്‍ കോണ്‍വെ(20) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്.10 പന്തില്‍ 17 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 13 പന്തില്‍ 25 റണ്‍സെടുത്ത മിച്ചല്‍ സാന്‍റ്നറും കിവീസ് സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി. പാകിസ്ഥാന് വേണ്ടി നാലോവറില്‍ 38 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ മൂന്നാം ടി20 17ന് നടക്കും.  മത്സരം തോറ്റാല്‍ പാകിസ്ഥാന് പരമ്പര നഷ്ടമാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!