ഇംഗ്ലണ്ടിനെ വീഴ്ത്താൻ സ്പിന്‍ പിച്ചൊരുക്കിയാല്‍ ഇന്ത്യ പെടും; മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലീഷ് നായകന്‍

By Web TeamFirst Published Jan 15, 2024, 10:13 PM IST
Highlights

ബാസ്ബോള്‍ ക്രിക്കറ്റിന് ഇന്ത്യയില്‍ അവസാനമാകുന്നത് കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹുസൈന്‍ പറഞ്ഞു.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാരെ സഹായിക്കാനായി പന്ത് കുത്തിത്തിരിയുന്ന പിച്ചുകളുണ്ടാക്കിയാല്‍ ഇന്ത്യക്ക് തന്നെ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസര്‍ ഹുസൈന്‍. സ്പിന്നര്‍മാരെ അമിതമായി തുണക്കുന്ന പിച്ചുകളില്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാരും മികവ് കാട്ടുമെന്നും അത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നും നാസര്‍ ഹുസൈന്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇന്ത്യക്ക് ചെയ്യാവുന്ന കാര്യം സ്പിന്നര്‍മാരെ ചെറുതായി തുണക്കുന്ന നല്ല പിച്ചുകള്‍ തയാറാക്കുക എന്നതാണ്. അതുവഴി അവരുടെ ബാറ്റര്‍മാര്‍ക്ക് മികവ് കാട്ടാനും സ്പിന്നര്‍മാര്‍ക്ക് വിക്കറ്റെടുക്കാനും കഴിയും.അല്ലാതെ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളാണ് തയാറാക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിന് ലോട്ടറിയാകും. ബാസ് ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചാല്‍ ഇന്ത്യ പാടുപെടുമെന്നും നാസര്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി.

Latest Videos

ക്യാപ്റ്റനാണ്, പക്ഷെ ഇതുവരെ ഒറ്റ റൺ പോലും നേടിയിട്ടില്ല, രോഹിത് ശർമക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം

ബാസ്ബോള്‍ ക്രിക്കറ്റിന് ഇന്ത്യയില്‍ അവസാനമാകുന്നത് കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹുസൈന്‍ പറഞ്ഞു. 2012ല്‍ അലിസ്റ്റര്‍ കുക്കിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം സ്പിന്‍ പിച്ചുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ച് നാലു മത്സര പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. സ്പിന്നര്‍മാരായ ഗ്രെയിം സ്വാനും മോണ്ടി പനേസറുമായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയശില്‍പികള്‍.

രഞ്ജി ട്രോഫി: തുടർച്ചയായ രണ്ടാം സമനില കേരളത്തിന് തിരിച്ചടി, ഗ്രൂപ്പിൽ മൂന്നാമത്; റൺവേട്ടയില്‍ കുതിച്ച് പരാഗ്

കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്‍ഡോറില്‍ സ്പിന്‍ പിച്ചൊരുക്കിയ ഇന്ത്യയെ 11 വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലിയോണിന്‍റെ മകവില്‍ ഓസീസ് തകര്‍ത്തിരുന്നു. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!