രോഹിത് പോയി, ലക്ഷം ലക്ഷം പിന്നാലെ; ഒറ്റ മണിക്കൂറില്‍ മുംബൈക്ക് നഷ്ടമായത് 4 ലക്ഷം ഫോളോവേഴ്സിനെ

By Web TeamFirst Published Dec 16, 2023, 5:00 PM IST
Highlights

ഇന്ന് ഇതുവരെയുള്ള കണക്കുകള്‍ പ്രകാര മുംബൈക്ക് എക്സില്‍ ആകെ അഞ്ച് ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. ഇന്നലെ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കും മുമ്പ് 86 ലക്ഷം പേരാണ് ട്വിറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തുടര്‍ന്നിരുന്നത്.

മുംബൈ: രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സ് നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ നിയമിച്ചതിന് പിന്നാലെ ഉയരുന്ന ആരാധകരോഷം സമൂഹമാധ്യമങ്ങളിലേക്ക് പടരുന്നു. ഇന്നലെ ഹാര്‍ദ്ദിക്കിനെ മുംബൈ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെ വെറും ഒരു മണിക്കൂറില്‍ മുംബൈക്ക് എക്സില്‍(മുമ്പ് ട്വിറ്റര്‍) നഷ്ടമായത് നാലു ലക്ഷം ഫോളോവേഴ്സിനെയാണ്. ഇതിന് പുറമെ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം പേരും മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തത് ടീം മാനേജ്മെന്‍റിനെ അമ്പരപ്പിച്ചു.

ഇന്ന് ഇതുവരെയുള്ള കണക്കുകള്‍ പ്രകാര മുംബൈക്ക് എക്സില്‍ ആകെ അഞ്ച് ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. ഇന്നലെ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കും മുമ്പ് 86 ലക്ഷം പേരാണ് ട്വിറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ പ്രഖ്യാപനം വന്നതിന് ഒരു മണിക്കൂറിന് ശേഷം ഇത് 82 ലക്ഷത്തിലേക്ക് വീഴുകയായിരുന്നു. ഇപ്പോഴും 82 ലക്ഷത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഐപിഎല്ലില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി എക്കാലത്തും മത്സരിക്കുന്ന മുംബൈക്ക് പക്ഷെ സമൂഹമാധ്യമങ്ങളിലെ പിന്തുണക്കാരുടെ കാര്യത്തില്‍ ഇപ്പോഴും ചെന്നൈയോട് മുട്ടാറായിട്ടില്ല.

Mumbai Indians lost more than 5 Lakh followers since yesterday. pic.twitter.com/68Op4u4FPN

— Mufaddal Vohra (@mufaddal_vohra)

Latest Videos

അങ്ങനെ സംഭവിച്ചാല്‍... രോഹിത്തിനെ ചെന്നൈ ജേഴ്സിയില്‍ അവതരിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം; പ്രതികരിച്ച് ആരാധകർ

എക്സില്‍ ഒന്നരകോടി ആരാധകരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തുടരുന്നവരായിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 1.27 കോടി ആരാധകരാണ് മുംബൈ ഇന്ത്യന്‍സിനെ പിന്തുടരുന്നത്. എന്നാല്‍ അവിടെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈയെക്കാള്‍ മുന്നിലാണ്. 1.31 കോടി പേര്‍ ചെന്നൈയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ഇന്നലെ ഹാര്‍ദ്ദിക്കിനെ നായകനായി തെര‍ഞ്ഞെടുത്തതിന് പിന്നാലെ മുംബൈ ജേഴ്സിയും തൊപ്പിയുമെല്ലാം കത്തിച്ച് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

സൂര്യയുടെയും ബുമ്രയുടെയും കൂറിന് പുല്ലുവില, ആരാധകരോഷം കത്തുന്നു; മുംബൈ ജേഴ്സിയും തൊപ്പിയും കത്തിച്ച് ആരാധകർ

2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിടയില്‍വെച്ച് രോഹിത് മുംബൈ നായകനായി ചുമതലയേറ്റത്. ആ വര്‍ഷം കിരീടം നേടിയ മുംബൈ പിന്നീട് രോഹിത്തിന് കീഴില്‍ നാലു തവണ കൂടി ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!