മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 228 റണ്‍സിന് പുറത്തായ ബംഗാള്‍ ഷമിയുടെ ബൗളിംഗ് മികവില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും കരസ്ഥമാക്കി.
ഇൻഡോര്‍: തിരിച്ചുവരവില്‍ തിളങ്ങി ഒരുവര്‍ഷത്തിനുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ദിനം വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന ഷമി രണ്ടാം ദിനം നാലു വിക്കറ്റുകള്‍ പിഴുതാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. 19 ഓവര്‍ പന്തെറിഞ്ഞ ഷമി 4 മെയ്ഡനുകള്‍ അടക്കം 54 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്.
മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 228 റണ്‍സിന് പുറത്തായ ബംഗാള്‍ ഷമിയുടെ ബൗളിംഗ് മികവില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും കരസ്ഥമാക്കി. 106-1 എന്ന മികച്ച നിലയിലായിരുന്ന മധ്യപ്രദേശ് രണ്ടാം ദിനം 167 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മധ്യപ്രദേശ് നായകന്‍ ശുഭം ശര്‍മ, സാരാന്‍ശ് ജെയിന്‍, കുമാര്‍ കാര്‍ത്തികേയ, കുല്‍വന്ദ് കെജ്രോളിയ എന്നിവരെയാണ് ഷമി വീഴ്ത്തിയത്. മധ്യപ്രദേശിന്‍റെ അവസാന മൂന്ന് വിക്കറ്റുകളും എറിഞ്ഞിട്ട ഷമി ബംഗാളിന് 50 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.
Mohammed Shami Bowling vs MP in the .
Video - and Saurajit Chatterjee pic.twitter.com/4kU1Rxlcj6
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഷമിക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനിടെ കാല്‍മുല്‍ട്ടില്‍ വേദന അനുഭവപ്പെട്ടതോടെ ഷമിക്ക് ടീം സെലക്ഷന് മുമ്പ് രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിക്കാനായില്ല.
രഞ്ജി ട്രോഫി: രണ്ടാം ദിനം വില്ലനായി വെളിച്ചക്കുറവ്, കേരള-ഹരിയാന മത്സരം തുടങ്ങാന്‍ വൈകുന്നു
ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് തിരിച്ചെങ്കിലും 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുശേഷം തിരിച്ചുവരവില്‍ തിളങ്ങിയ ഷമിയെ ടീമിലെടുക്കാനുള്ള സാധ്യതയുണ്ട്. 22ന് പെര്‍ത്തിലാണ് ഇന്ത്യ -ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മുഹമ്മദ് സിറാജ് ഫോം കണ്ടെത്താന്‍ പാടുപെടുന്ന സാഹചര്യത്തില്‍ ഷമിയുടെ സാന്നിധ്യം ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാക്കുമെന്നാണ് കരുതുന്നത്. സിറാജിനും ജസ്പ്രീത് ബുമ്രക്കും പുറമെ ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പേസ് നിരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക