പിച്ച് ചെയ്ത ശേഷം ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ സ്റ്റാര്‍ക്കിന്‍റെ പന്ത് പ്രതിരോധിക്കാന്‍ രാഹുല്‍ ശ്രമിക്കവെ രാഹുലിന്‍റെ ബാറ്റ് പാഡില്‍ കൊണ്ടിരുന്നു
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ പുറത്താകലിനെച്ചൊല്ലി വിവാദം. ആദ്യ ദിനം ലഞ്ചിന് തൊട്ടുമുമ്പാണ് രാഹുല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങിയത്. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യൻ ബാറ്റര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹേസല്‍വുഡിനെയും പാറ്റ് കമിന്‍സിനെയും ആത്മവിശ്വാസത്തോടെ നേരിട്ട ഒരേയൊരു ബാറ്റർ രാഹുലായിരുന്നു. എന്നാല്‍ 73 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 26 റണ്‍സെടുത്ത രാഹുലിന്‍റെ കഠിനാധ്വാനം ടിവി അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ അവസാനിക്കുകയായിരുന്നു.
പിച്ച് ചെയ്ത ശേഷം ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ സ്റ്റാര്‍ക്കിന്‍റെ പന്ത് പ്രതിരോധിക്കാന്‍ രാഹുല്‍ ശ്രമിക്കവെ രാഹുലിന്‍റെ ബാറ്റ് പാഡില്‍ കൊണ്ടിരുന്നു. ഇതോടെ ക്യാച്ചിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നോട്ടൗട്ട് വിളിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് റിവ്യു എടുത്തു. ടിവി റീപ്ലേകളില്‍ സ്റ്റാര്‍ക്കിന്‍റെ പന്ത് രാഹുലിന്‍റെ ബാറ്റില്‍ കൊള്ളുന്നതായി വ്യക്തമായിരുന്നില്ല. ബാറ്റിനും പന്തിനും ഇടയില്‍ വ്യക്തമായ അകലമുണ്ടെന്ന് മനസിലാക്കാനും കഴിയുമായിരുന്നു. എന്നാല്‍ സ്നിക്കോ മീറ്ററില്‍ രാഹുലിന്‍റെ ബാറ്റ് പാഡില്‍ തട്ടുമ്പോഴുളള അനക്കം കാണിക്കുകയും ചെയ്തു.
No way this is given out, had to feel for KL Rahul.
pic.twitter.com/Ap8Ep4QSQD
undefined
ഇതിന് പിന്നാലെ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നിട്ട് പോലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തള്ളി ടിവി അമ്പയര്‍ രാഹുലിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടതായി വിധിക്കുകയായിരുന്നു. ഇതോടെ തീരുമാനം മാറ്റി ഓണ്‍ ഫീല്‍ഡ് അമ്പയർക്കും രാഹുലിനെ ഔട്ട് വിധിക്കുകയും ചെയ്തു. ടിവി അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി തലകുലുക്കിയാണ് രാഹുല്‍ ക്രീസ് വിട്ടത്. വ്യക്തമായ തെളിവുകളില്ലെങ്കില്‍ തീരുമാനം ബാറ്റര്‍ക്ക് അനുകൂലമായിരിക്കണമെന്ന പൊതു തത്വം ലംഘിച്ചാണ് ടിവി അമ്പറായ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് രാഹുലിനെ ഔട്ട് വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക