ഷമിയുടെ വരവ് വൈകും, ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! ബംഗാള്‍ ടീമിനും നഷ്ടം

By Web TeamFirst Published Nov 4, 2024, 10:25 PM IST
Highlights

കണങ്കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നതിനാല്‍ പേസറെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഇനിയും വൈകും. രഞ്ജി ട്രോഫി കളിച്ച് അന്താരാഷ്ട ക്രിക്കറ്റിലേക്ക് തിരിച്ചുവരനായിരുന്നു ഷമിയുടെ പദ്ധതി. എന്നാല്‍ പരിക്കില്‍ നിന്നും താരം പൂര്‍ണമായും മോചിതനായിട്ടില്ല. രഞ്ജി ട്രോഫിയില്‍ നാല്, അഞ്ച് മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ഷമിക്ക് താല്‍പ്പര്യമുണ്ടെന്ന് ബംഗാള്‍ ടീമിന്റെ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ലയും വെളിപ്പെടുത്തിയിരുന്നു. കായികക്ഷമത തെളിയിച്ചാല്‍ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോലം തിരിച്ചടിയാണിത്. 

ജയ് ഷാ പോകുമ്പോള്‍ അരുണ്‍ ജെയ്റ്റിലുടെ മകന്‍ വരും! പുതിയ ബിസിസിഐ സെക്രട്ടറിയുടെ കാര്യത്തില്‍ ഏകദേശ ധാരണ

Latest Videos

കണങ്കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നതിനാല്‍ പേസറെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിനും കര്‍ണാടകക്കുമെതിരായ ബംഗാള്‍ ടീമില്‍ നിന്നും ഷമിയെ ഒഴിവാക്കി. 2023 ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യക്ക് അവസാനമായി കളിച്ചത്. പിന്നീട് പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കൃത്യസമയത്ത് ഫിറ്റ്നസ് ലഭിക്കാത്തതിന് തന്റെ ആരാധകരോടും ബിസിസിഐയോടും ഷമി ക്ഷമാപണം നടത്തിയിരുന്നു.

അടുത്തിടെ താരം ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കിട്ടിരുന്നു. എല്ലാ ദിവസവും ബൗളിംഗ് ഫിറ്റ്‌നസ് നേടുന്നതിനായി താന്‍ പ്രവര്‍ത്തിക്കുകയാണെന്നും ഉടന്‍ തന്നെ ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തിരിച്ചെത്തുമെന്നും ഷമി വ്യക്താക്കി. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചുവരുമെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും കാല്‍മുട്ടിന് നീര്‍ക്കെട്ടുണ്ടായി. പിന്നാലെയാണ് തിരിച്ചുവരവ് വൈകുകയായിരുന്നു. 

ബംഗാളിന്റെ രഞ്ജി ട്രോഫി ടീം

രഞ്ജി ട്രോഫിയുടെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീം: അനുസ്തുപ് മജുംദാര്‍, വൃദ്ധിമാന്‍ സാഹ, സുദീപ് ചാറ്റര്‍ജി, സുദീപ് കെആര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, റിതിക്ക് ചാറ്റര്‍ജി, അവിന്‍ ഘോഷ്, ഷുവം ദേ, പ്രമാന്‍ ജി, പ്രമാന്‍ ജിപ്താനി, പ്രമാന്‍ ജിബിതാനി പോറെല്‍, സൂരജ് സിന്ധു ജയ്സ്വാള്‍, മുഹമ്മദ് കൈഫ്, രോഹിത് കുമാര്‍, റിഷവ് വിവേക്.

click me!